ലോറിയുടെ ബോണറ്റിനുള്ളിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 ഓളം കിലോമീറ്റർ

ഒരു ലോറിയുടെ ബോണറ്റിനുള്ളിൽ കയറി ഇരുന്നു പൂച്ച സഞ്ചരിച്ചത് 400 ഓളം കിലോമീറ്റർ. സതാംപ്ടനിൽ നിന്നും മെർസസൈഡിൽ എത്തിയപ്പോഴാണ് ബോണറ്റിനുള്ളിൽ പൂച്ചയെ കണ്ടെത്തിയത്. ഈ പൂച്ചകയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് റോയൽ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രിയറ്റി ടു ആനിമൽസ് (RSPCA). ചാരിറ്റി സംഘടന അറിയിച്ചു. 

cat 2
ലോറിയുടെ ബോണറ്റിനുള്ളിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 ഓളം കിലോമീറ്റർ 1

 ലിസ്കാർഡിലെ ഒരു സൂപ്പർമാർക്കറ്റിൽ എത്തിയപ്പോഴാണ് വെളുപ്പും കറുപ്പും നിറത്തിലുള്ള പൂച്ചയെ വാഹനത്തിന്റെ ബോണറ്റിന്റെ ഉള്ളിൽ കാണാൻ കഴിഞ്ഞത്. പൂച്ച അപ്പോഴേക്കും വാഹനത്തിന്‍റെ എഞ്ചിനില്‍ നിന്നും ചിതറിത്തെറിച്ച ഓയിയിലില്‍  മുങ്ങിയിട്ടുണ്ടായിരുന്നു. പൂച്ച വല്ലാത്ത ആവശ നിലയില്‍ ആയിരുന്നു. പൂച്ചയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് RSPCA. ഉടന്‍ തന്നെ അതിനു  കഴിയും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ ഉടമകൾ വളർത്തുന്ന പൂച്ചയുടെ ദേഹത്ത് സാധാരണയായി മൈക്രോചിപ്പ് ഉണ്ടാകാറുണ്ട്. എന്നാൽ ഈ പൂച്ചയുടെ ശരീരത്ത് അങ്ങനെ ഒന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. യാദൃശ്ചികമായി തങ്ങളുടെ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടാൽ കണ്ടെത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്തരത്തിലുള്ള മൈക്രോച്ചിപ്പുകള്‍ വളര്‍ത്ത് മൃഗങ്ങളുടെ ശരീരത്ത്  സ്ഥാപിക്കുന്നത്. വലിയ ശബ്ദവും ചൂടും ഉള്ള ഒരു ട്രക്കിന്റെ എഞ്ചിന്റെ അരികിൽ ഇത്ര ദൂരം സുരക്ഷിതമായി ആ പൂച്ച എങ്ങനെ ഇരുന്നു എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല എന്ന് അനിമൽ റെസ്ക്യൂ സംഘം പറയുന്നു.

വിദേശ രാജ്യങ്ങളിൽ വളർത്തുമൃഗങ്ങളെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കണ്ടു വരുന്നത്. അതുകൊണ്ടുതന്നെ സംഭവം വലിയ വാർത്തയായി മാറി. ഇതോടെ വാഹനം പുറപ്പെടുന്നതിന് മുൻപ് എൻജിൻ റൂമിനുള്ളിൽ പൂച്ച പോലെയുള്ള പല മൃഗങ്ങളും കുടുങ്ങിക്കിടപ്പുണ്ടോ എന്നു  പരിശോധിക്കണമെന്ന് അനിമൽ റെസ്ക്യൂ സംഘം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button