ഈ അനന്തവിഹായുസില്‍ മനുഷ്യൻ മാത്രമേയുള്ളോ; മനുഷ്യനാണോ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി; നിരീക്ഷണത്തിന് തയ്യാറായി ശാസ്ത്രലോകം

ശാസ്ത്രം പുരോഗമിച്ച കാലം മുതൽ തന്നെ ഉള്ള സംശയങ്ങളിൽ ഒന്നാണ് പ്രപഞ്ചത്തിൽ മനുഷ്യനെ കൂടാതെ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷണം. ഉണ്ടെന്നും ഇല്ലെന്നും പലരും അഭിപ്രായപ്പെടാറുണ്ടെങ്കിലും ഇതിന് ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. എന്നാൽ മനുഷ്യനെ കൂടാതെ മറ്റ് ആരെങ്കിലും ഉണ്ടോ എന്ന് നിരീക്ഷിക്കുന്നതിനു വേണ്ടി പുതിയ സജ്ജീകരണങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ഇതിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.

TELECOPE 2
ഈ അനന്തവിഹായുസില്‍ മനുഷ്യൻ മാത്രമേയുള്ളോ; മനുഷ്യനാണോ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി; നിരീക്ഷണത്തിന് തയ്യാറായി ശാസ്ത്രലോകം 1

ഈ മഹാ പ്രപഞ്ചത്തിലെ കോടാനുകോടി വർഷം മുൻപ് ഉണ്ടായിട്ടുള്ള തരംഗങ്ങളെ പോലും പിടിച്ചടക്കുന്നതിന് കഴിയുന്ന റേഡിയോ ടെലസ്കോപ്പ്  പദ്ധതിയാണ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഇതുവരെ ലോകത്തു നിർമ്മിച്ചിട്ടുള്ള  ഏറ്റവും വലുപ്പം ഏറിയ ജ്യോതിശാസ്ത്ര തരംഗ ഗവേഷണ സംവിധാനം എന്നാണ് ഇതിനെ ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്. ഈ പരീക്ഷണത്തിലൂടെ പ്രപഞ്ചത്തിലെ ആദ്യത്തെ നക്ഷത്രവും ആദ്യത്തെ ഗ്രഹവും എല്ലാം എന്നാണ് ഉണ്ടായത് എന്ന് കണ്ടെത്താൻ കഴിയും എന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. അത് കൂടാതെ പ്രപഞ്ചത്തിന്‍റെ ഏതെങ്കിലും കോണില്‍ മനുഷ്യനെ കൂടാതെ മറ്റേതെങ്കിലും ജീവന്‍ ഉണ്ടോ എന്നു കണ്ടെത്തുകയും ഇതിന്റെ ലക്ഷ്യമാണ്.  
 രണ്ട് ഘട്ടത്തിൽ ആയിട്ടാണ് ഈ പദ്ധതി നടക്കുക. ആദ്യത്തെ ഘട്ടമായിരിക്കും ഉടൻ ആരംഭിക്കുക. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ പ്രവിശ്യയില്‍ ഇതിന്റെ ഭാഗമായി 131072 ടെലിസ്കോപ്പുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. കാറ്റാടി മരങ്ങൾക്ക് സമാനമായിട്ടാണ് ഇവയുടെ രൂപകൽപ്പന. രണ്ടാം ഘട്ടത്തിൽ 197 ഡിഷ് ആന്റിനകൾ ആണ് സ്ഥാപിക്കുക. ഇതിന് നിലവിലുള്ള ടെസ്കോപ്പുകളെക്കാൾ 8 മടങ്ങ് കരുത്തുണ്ട്. ഇവയ്ക്ക് അന്തരീക്ഷത്തെ 135 ഇരട്ടി വേഗത്തിൽ നിരീക്ഷിക്കാനും കഴിയും. ഇതിലൂടെ ആ വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയും ശാസ്ത്രം പ്രതീക്ഷിക്കുന്നത്.   

Leave a Reply

Your email address will not be published. Required fields are marked *

Back to top button