മെസ്സിയുടെ മകൻ അർജന്റീനിയന്‍ ആരാധകർക്ക് നേരെ ചൂയിംഗം വലിച്ചെറിഞ്ഞു; ശകാരിച്ച് ഭാര്യ ആന്റനോല്ല

അർജന്റീന  മികച്ച പോരാട്ടത്തിലൂടെ ആസ്ട്രേലിയയെ പരാജയപ്പെടുത്തി അവസാനത്തെ 8 ടീമുകളില്‍ ഒന്നായി മാറിയതിന്റെ ആഘോഷത്തിലാണ് ലോകത്താകമാനമുള്ള അർജന്റീനയുടെ ആരാധകർ. എന്നാൽ ഈ മത്സരം നടക്കുന്നതിനിടെ ഉണ്ടായ ഒരു സംഭവം ഇപ്പോൾ വലിയതോതിൽ വിവാദമായി മാറിയിരിക്കുകയാണ്. മത്സരത്തിനിടെ അര്‍ജന്റീനിയന്‍ നായകന്‍ മെസ്സിയുടെ മകൻ അർജന്റീനയുടെ  ആരാധകർക്ക് നേരെ ചൂയിങ്കം വലിച്ചെറിയുന്നതും ഭാര്യ ആന്റനോല്ല മകനെ രൂക്ഷമായി ശകാരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സമൂഹ മാധ്യമത്തില്‍ ഈ ദൃശ്യം വളരെ വേഗം വൈറലായി മാറിയിരിക്കുകയാണ്.

messis gum 1
മെസ്സിയുടെ മകൻ അർജന്റീനിയന്‍ ആരാധകർക്ക് നേരെ ചൂയിംഗം വലിച്ചെറിഞ്ഞു; ശകാരിച്ച് ഭാര്യ ആന്റനോല്ല 1

ഓസ്ട്രേലിയ അർജന്റീന മത്സരം 2 – 1 നാണ് മെസ്സിയും കൂട്ടരും സ്വന്തമാക്കിയത്. പക്ഷേ മത്സരത്തിനിടെ മെസ്സിയുടെ മകന്റെ മോശം പെരുമാറ്റം  അർജന്റീനിയന്‍ നായകന് വലിയ ചീത്തപ്പേരായി മാറി. മത്സരം നടക്കുന്നതിനിടെയാണ് മെസ്സിയുടെ 7 വയസ്സുള്ള മകൻ മറ്റെ സ്റ്റേഡിയത്തിൽ ഇരുന്നവർക്ക് നേരെ ചൂയിംഗം വലിച്ചെറിയുന്നത്. അർജന്റീനിയന്‍ നായകനുവേണ്ടി കാണികൾ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ്  ഈ സംഭവം ഉണ്ടായത്. മെസ്സിയുടെ ഭാര്യ ആന്റനോല്ല മകനെ അപ്പോള്‍ തന്നെ ശകാരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

അർജന്റീനയുടെ ചില  ആരാധകർ തന്നെയാണ് ഇത് ചിത്രീകരിച്ചു സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ ഏറെ പ്രതീക്ഷ കല്പിക്കപ്പെടുന്ന ഒരു ടീമാണ് അർജന്റീന. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോള്‍ പ്ലെയറായ  മെസ്സിയാണ് ഈ ടീമിന്റെ  അമരക്കാരന്‍. അതുകൊണ്ടുതന്നെ ഓരോ മത്സരങ്ങളും കോടിക്കണക്കിന് ജനങ്ങളാണ് ടെലിവിഷനിലൂടെയും മറ്റും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ മെസ്സിയുടെ മകന്റെ ഈ പ്രവർത്തി വലിയ  നാണക്കേട് ഉണ്ടാക്കി എന്ന് തന്നെ പറയാം.

വീഡിയോ വളരെ വേഗം തന്നെ സമൂഹമാധ്യമത്തിൽ വൈറലായി മാറി.  ഈ സംഭവത്തെക്കുറിച്ച് പലരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ചിലർ ഇത് കേവലം കുട്ടിത്തവും തമാശയമായി കണ്ടപ്പോൾ മറ്റു ചിലർ  മെസ്സിയുടെ മകന്റെ പ്രവർത്തിയെ കടുത്ത ഭാഷയിൽ വിമർശന വിധേയമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button