നിരാഹാരത്തിനിടെ പോലീസ് ആണ് ആശുപത്രിയിലേക്ക് മാറ്റിയത്; തന്റെ പണവും രേഖകളും നഷ്ടപ്പെട്ടു; സാമൂഹിക പ്രവർത്തക ദയാബായി
അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നതിനിടെ തന്റെ കയ്യിൽ നിന്നും 70,000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി. തന്നെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ബാഗ് നഷ്ടപ്പെട്ടതെന്നും ഒക്ടോബർ 12നാണ് മോഷണം നടന്നതെന്നും ദായാബായി പറയുന്നു. പണത്തിന്റെ ഒപ്പമുണ്ടായിരുന്ന രേഖകൾ വളരെ വിലപ്പെട്ടതാണ് അത് കണ്ടെത്താൻ സഹായിക്കണമെന്ന് ദയാബായി അഭ്യർത്ഥിക്കുന്നു.
കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന ആവശ്യം ഉന്നയിച്ച് ആണ് ദയാഭായി സെക്രട്ടറിയേറ്റിന് മുന്നില് നിരാഹാരം നടത്തിയിരുന്നത്. ഇതിനിടയാണ് അവർക്ക് വിലപ്പെട്ട പല രേഖകളും പണവും നഷ്ടപ്പെട്ടത്. പണത്തിന്റെ ഒപ്പം നഷ്ടപ്പെട്ട രേഖകൾ ഏറെ വിലപ്പെട്ടതാണെന്നും അത് കണ്ടെത്താൻ എങ്ങനെയെങ്കിലും സഹായിക്കണം എന്നുമാണ് ദയാബായുടെ അഭ്യർത്ഥന. താന് ഫോൺ നമ്പർ എഴുതി വച്ച ഒരു ഡയറി ഉൾപ്പെടെയാണ് അന്ന് നഷ്ടപ്പെട്ടത്. ആ ഡയറിക്ക് തന്റെ ജീവനേക്കാൾ വിലയുണ്ടെന്ന് അവർ പറയുന്നു. തന്നെ ആശുപത്രിയിലേക്ക് മാറ്റിയത് പോലീസ് ആണ്, അവർക്ക് തന്റെ സ്വത്തും ജീവനും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്. ആശുപത്രിയിലെത്തിച്ച ശേഷം പോലീസുകാർ അവിടിന്നു പോവുകയും ചെയ്തു. ആശുപത്രിയിൽ അടയ്ക്കാനുള്ള പണം പോലും അപ്പോൾ തന്റെ കയ്യിൽ ഉണ്ടായിരുന്നില്ല എന്ന് ദയബായി പറയുന്നു.
അതേസമയം എന്റോസല്ഫാന് ദുരിത ബാധിതർക്കായി നടത്തിയ സമരം മന്ത്രിമാർ നൽകിയ നാരങ്ങാനീര് കുടിച്ചാണ് ദയാ ബായി അവസാനിപ്പിച്ചത്. 17 ദിവസമാണ് സെക്രട്ടറിയേറ്റിനു മുന്നിൽ അവര് സമരം നടത്തിയത്. സർക്കാർ തനിക്ക് നൽകിയ ഉറപ്പുകൾ പാലിക്കും എന്ന് കരുതുന്നതായി ദയാബായി ശുഭാപ്തി വിശ്വസം പ്രകടിപ്പിച്ചു.