പ്രസവവേദന അഭിനയിച്ച് അന്താരാഷ്ട്ര വിമാനം നിലത്തിറക്കി; വിമാനത്തിൽ നിന്നും 27 യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു
പ്രസവ വേദന വന്നതായി അഭിനയിച്ച് യുവതി അന്താരാഷ്ട്ര വിമാനം തന്ത്രപൂർവ്വം നിലത്തിറക്കിച്ചു. തുടർന്ന് വിമാനത്തിൽ നിന്നും 27 ഓളം യാത്രക്കാർ ഓടി രക്ഷപ്പെടുകയും ചെയ്തു . മൊറോക്കോയിൽ നിന്ന് ഇസ്താംബൂളിലേക്ക് പോവുക ആയിരുന്ന വിമാനമാണ് യുവതി പ്രസവ വേദന അഭിനയിച്ച സ്പെയിനിലെ ബാഴ്സലോണയിൽ ഇറക്കിച്ചത്. ബുധനാഴ്ച ആയിരുന്നു ഈ സംഭവം നടന്നത്.
വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരി തനിക്ക് പ്രസവ വേദന എടുക്കുന്നു എന്ന് ക്യാബിൻ ക്രൂവിനോട് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ നിലത്തിറക്കുക ആയിരുന്നു. തുടര്ന്ന് വിമാനം അടിയന്തിരമായി ലാന്‍റ് ചെയ്യിക്കുക ആയിരുന്നു . തുടര്‍ന്നു ഗര്‍ഭിണി ആയ സ്ത്രീയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ സജ്ജീകരണം എയര്‍പ്പോര്‍ട്ടില്‍ ഒരുക്കി. പിന്നീട് സ്ത്രീയെ വിമാനത്തിന് പുറത്തേക്ക് എത്തിക്കാൻ ശ്രമം നടത്തുന്നതിനിടെ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന 27 ഓളം യാത്രക്കാർ പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടു.
തുടർന്ന് 13 ഓളം പേരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടി കൂടിയെങ്കിലും 14 യാത്രക്കാരെ പിടി കൂടാൻ കഴിഞ്ഞില്ല. ഇവര്‍ എയര്‍പ്പോര്‍ട്ടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുക ആയിരുന്നു.
പെഗസസ് വിമാനത്തിൽ യാത്ര ചെയ്തിരുന്ന 14 യാത്രക്കാരാണ് അനധികൃതമായി സ്പെയിനിലേക്ക് കടന്നത്. സർക്കാർ ഔദ്യോഗികമായി പുറത്തിറക്കിയ വാർത്ത കുറപ്പിലാണ് ഇവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം ബോധപൂർവ്വം അടിയന്തര സാഹചര്യം സൃഷ്ടിച്ചു വിമാനം നിലത്തിറക്കിയ യുവതിക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഗർഭിണി ആയിരുന്നെങ്കിലും ഇവർക്ക് പ്രസവ വേദന ആരംഭിച്ചിരുന്നില്ല എന്ന് പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.