ഇവിടെ മനുഷ്യന്റെ ജീവന് ഒരു ഗ്യാരന്‍റിയും ഇല്ലേ; ആശുപത്രി അധികൃതർ അപർണയുടെ മൃതദേഹം വെന്റിലേറ്ററിലിട്ട് കബളിപ്പിച്ചു; ഇത് കുറ്റകരമായ അനാസ്ഥ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മലയാളികൾ എല്ലാവരും. കൈനകരി കായ്ത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുട്ടിയുമാണ് മരണപ്പെട്ടത്. ഇതോടെയാണ് ഡോക്ടറിനും ആശുപത്രിക്കും എതിരെ പരാതിയുമായി ബന്ധുക്കൾ എത്തിയത്. ഇത്പോലെ നിരവധി സംഭവങ്ങള്‍ നടന്നു. എന്നിട്ടും എന്ത് നടപടിയാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.  ആശുപത്രി അധികൃതരുടെ പിഴവാണ് അമ്മയുടെയും കുട്ടിയുടെയും മരണത്തിന്റെ  കാരണമെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നു. അടിയന്തര ചികിത്സ നൽകാൻ സീനിയര്‍ ഡോക്ടർമാർ ഉള്‍പ്പടെ തയ്യാറാകാതിരുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമായത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

APARNA 1
ഇവിടെ മനുഷ്യന്റെ ജീവന് ഒരു ഗ്യാരന്‍റിയും ഇല്ലേ; ആശുപത്രി അധികൃതർ അപർണയുടെ മൃതദേഹം വെന്റിലേറ്ററിലിട്ട് കബളിപ്പിച്ചു; ഇത് കുറ്റകരമായ അനാസ്ഥ 1

 കുട്ടിയെ പുറത്തെടുക്കുമ്പോള്‍ തന്നെ ജീവന്‍ ഇല്ലായിരുന്നു. സിസ്സേറിയന്‍ ആയിരുന്നു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ തന്നെ ശ്വാസം ഇല്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍  പറയുന്നത്. അടുത്ത ദിവസം പുലർച്ചയോടെ അമ്മയും മരണപ്പെട്ടു. രക്തസമ്മർദം താഴ്ന്നതു മൂലമാണ് അമ്മ മരിച്ചത് എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാല്‍ ചികിത്സയിൽ ഉണ്ടായ അനാസ്ഥ മൂലമാണ് അമ്മയും കുട്ടിയും മരിച്ചത് എന്ന് പറഞ്ഞാണ് ബന്ധുക്കൾ ആശുപത്രിക്ക് മുന്നില്‍ ബഹളം വയ്ക്കുന്നത്. പോലീസ് എത്തി ബന്ധുക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അധികൃതരുടെ ഭാഗത്തു നിന്നും വന്ന അനാസ്ഥയാണ് മരണത്തിന്റെ കാരണം എന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നു. ആശുപത്രി പരിസരം സംഘർഷഭരിതമായിരുന്നു. പോലീസ് എത്തിയാണ് ബന്ധുക്കളെ സമാധാനിപ്പിച്ചത്. അമ്മയുടെയും കുട്ടിയുടെയും മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും എതിരെ നിയമ നടപടി സ്വീകരിക്കാതെ പോസ്റ്റ്മോര്‍ട്ടത്തിന് അനുവദിക്കില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button