ഉഷ്ണ തരംഗങ്ങൾ ഇന്ത്യയെ വിഴുങ്ങും; രാജ്യം അതിജീവിക്കാൻ പാടുപെടും; വരാനിരിക്കുന്നത് പരീക്ഷണത്തിന്റെ നാളുകൾ

കലാവസ്ഥാ വ്യതിയാനം മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. പല ലോക രാജ്യങ്ങളും അതിന്‍റെ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. വിദൂര ഭാവിയിൽ തന്നെ മനുഷ്യന് ഒരുതരത്തിലും അതിജീവിക്കാൻ കഴിയാത്തത്ര കടുത്ത ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.  കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ആയിരക്കണക്കിന് പേര്‍ക്കാണ് ഇന്ത്യയിൽ ഉണ്ടായ ഉഷ്ണ തരംഗത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും ഇതിന്റെ തീവ്രത മനുഷ്യന് അതിജീവിക്കാവുന്നതിലും അപ്പുറം ആയിരിക്കുമെന്ന് മാത്രമല്ല ലോക രാജ്യങ്ങളിൽ തന്നെ ഉഷ്ണ തരംഗത്തിന്റെ തീവ്രതയിൽ ഇന്ത്യ ഒന്നാമത് എത്തുകയും ചെയ്യും എന്നാണ് ലഭിക്കുന്ന മുന്നറിയിപ്പ്.

hot indian 2
ഉഷ്ണ തരംഗങ്ങൾ ഇന്ത്യയെ വിഴുങ്ങും; രാജ്യം അതിജീവിക്കാൻ പാടുപെടും; വരാനിരിക്കുന്നത് പരീക്ഷണത്തിന്റെ നാളുകൾ 1

ഉഷ്ണ തരംഗത്തിന്‍റെ തീവ്രത ക്രമാതീതമായി വർദ്ധിക്കുന്നത് രാജ്യത്തിന്റെ ഉത്പാദന ക്ഷമതയെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.  തൊഴിൽ ചെയ്യുന്നവരിൽ 75% അധികം ആളുകളും സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന ജോലികൾ ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ ഇത് രാജ്യത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് വലിയ ഭീഷണി തന്നെയാണ്.

2030 എത്തുന്നതോടെ അന്തർദേശീയ തലത്തിൽ തന്നെ ആളുകളുടെ ജോലി നഷ്ടപ്പെടും എന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും ഭീതിജനകമായ കാര്യം ഇങ്ങനെ ജോലി നഷ്ടപ്പെടുന്നവരില്‍ 3.4 കോടി ആളുകള്‍ ഇന്ത്യയിൽ നിന്നും ആയിരിക്കും എന്നതാണ്. ഏറെ ഗൌരവതരമായ വിഷയമായാണ് ഇതിനെ അധികാരികള്‍ കാണുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കുക എന്നത് മാത്രമാണ് ഇതിനെ തടുക്കാന്‍ കഴിയുന്ന ഏക മാര്‍ഗം.   

Leave a Reply

Your email address will not be published. Required fields are marked *

Back to top button