സമരം ഫലം കണ്ടു; ഹോസ്റ്റൽ പ്രവേശന സമയക്രമത്തിൽ തുല്യത പാലിച്ച് സർക്കാർ; ഇനി ആണിനും പെണ്ണിനും ഒരേ സമയം; തുല്ല്യ നീതി ഉറപ്പാക്കി സര്ക്കാര്‍

വിദ്യാർഥികളുടെ ഹോസ്റ്റൽ പ്രവേശനവുമായി ബന്ധപ്പെട്ട സമയക്രമത്തിൽ ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്ന് സർക്കാർ ഉത്തരവിട്ടു. ഇതോടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെ സമയ ക്രമത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കുട്ടികള്‍ എല്ലാവരും രാത്രി 
9. 30ക്കു മുൻപായി ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണം. ഇത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ബാധകമാണ്. ഈ വിഷയത്തിൽ ഹോസ്റ്റൽ അധികൃതരുടെ ഭാഗത്തു നിന്നും ഒരു തരത്തിലുമുള്ള ലിംഗ വിവേചനവും  പാടില്ലെന്നു ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

girls hostel 2
സമരം ഫലം കണ്ടു; ഹോസ്റ്റൽ പ്രവേശന സമയക്രമത്തിൽ തുല്യത പാലിച്ച് സർക്കാർ; ഇനി ആണിനും പെണ്ണിനും ഒരേ സമയം; തുല്ല്യ നീതി ഉറപ്പാക്കി സര്ക്കാര്‍ 1

സർക്കാരിന്റെ ഈ സുപ്രധാന ഉത്തരവ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലില്‍ കയറാന്‍ ഉള്ള വ്യത്യസ്ഥമായ സമയക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. ഇത് വലിയ വിവാദമായി മാറിയിരുന്നു.  സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഈ ഉത്തരവ് വന്നിരിക്കുന്നത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്.

 ഹോസ്റ്റലിൽ തിരികെ കയറുന്നതുമായി ബന്ധപ്പെട്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രകടമായ വിവേചനം  അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതായി വിദ്യാർഥിനികൾ പരാതി പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്. ഇത് അനുസരിച്ച് ഹോസ്റ്റലുകളുടെ ഗേറ്റുകൾ രാത്രി 9.30  തന്നെ അടയ്ക്കും. പിന്നീട് കുട്ടികള്‍ വരുന്നതും പോകുന്നതും മൂവ്മെന്റ് രജിസ്റ്ററില്‍ ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി രേഖപ്പെടുത്തി സൂക്ഷിക്കണം. ഇതനുസരിച്ച് ഒന്നാം വർഷ വിദ്യാർഥികൾ ഒമ്പതരയ്ക്ക് മുൻപ് ഹോസ്റ്റലിനുള്ളിൽ തിരികെ പ്രവേശിക്കുന്നത് കർശനമാക്കിയിരിക്കുകയാണ്. ഇതിൽ ഒരുതരത്തിലുമുള്ള ലിംഗ വിവേചനവും  ഉണ്ടാകാൻ പാടില്ല. എന്തെങ്കിലും കാരണവശാൽ ഒൻപതരയ്ക്ക് ശേഷം വിദ്യാർത്ഥികൾ ഹോസ്റ്റലിലേക്ക് തിരികെ എത്തേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അവർ രക്ഷിതാക്കളിൽ നിന്നും പ്രത്യേകം കുറിപ്പ് വാങ്ങി നൽകണം. അതിൻ പ്രകാരം വിദ്യാർത്ഥികൾ  മൂവ്മെന്റ്  രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും വേണം. അതിനുശേഷം മാത്രമേ ഹോസ്റ്റലിൽ പ്രവേശിക്കാൻ പാടുള്ളൂ എന്നാണ് പുതിയ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button