അയൽവാസിയുടെ പെട്ടെന്നുള്ള അഭിവൃദ്ധിയിൽ നാട്ടുകാർക്ക് സംശയം; തുടര്‍ന്നു നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഒരു വർഷം മുൻപ് നാടിനെ നടുക്കിയ മോഷണം

പാലക്കാട് പറക്കുന്നത്ത് ഒരു വർഷം മുൻപ് 50 മോഷണം പോയ കേസിൽ അയൽവാസിയായ ജാഫർ അലി പോലീസ് പിടിയിൽ. ഇയാൾ സമീപ കാലത്ത് സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടിരുന്നു. ഇതില്‍ സംശയം തോന്നിയതിനാല്‍ നടത്തിയ  അന്വേഷണത്തിലാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്.

THIEF 2
അയൽവാസിയുടെ പെട്ടെന്നുള്ള അഭിവൃദ്ധിയിൽ നാട്ടുകാർക്ക് സംശയം; തുടര്‍ന്നു നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഒരു വർഷം മുൻപ് നാടിനെ നടുക്കിയ മോഷണം 1

2021 സെപ്റ്റംബറിൽ ആണ് പറക്കുന്നത്ത് സ്വദേശിയായ ബഷീറിന്റെ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷണം പോകുന്നത്. 2022  ഫെബ്രുവരിയിലാണ് ജാഫറിന്റെ വീട്ടിൽ നിന്നും 30 പവൻ സ്വർണം മോഷണം പോകുന്നത്. രണ്ട് മോഷണവും നടന്നത് വീട്ടുകാർ വീട് പൂട്ടി ദൂരയാത്രയ്ക്ക് പോയപ്പോഴാണ്. ഇതോടെ പരിസരപ്രദേശത്തുള്ള ആരോ ആണ് ഇതിന് പിന്നില്‍ എന്ന് സംശയം തോന്നിയിരുന്നു.  തുടർന്ന് പോലീസ് എത്തി വിശദമായ അന്വേഷണം നടത്തി. സി സി ടിവി ഉൾപ്പടെ പരിശോധിച്ചെങ്കിലും കള്ളനെ പിടികൂടാൻ കഴിഞ്ഞില്ല.

മോഷണത്തിന്റെ കാര്യം എല്ലാവരും മറന്നു തുടങ്ങിയപ്പോഴാണ് ബഷീറിന്റെ ബന്ധുവിന്റെ വീട് അയൽവാസിയായ ജാഫർ അലി 27 ലക്ഷം രൂപ മുടക്കി വീട് വാങ്ങിയത്. കൂടാതെ 4 ലക്ഷം രൂപ മുടക്കി വീടിന്റെ നവീകരണ പ്രവർത്തനങ്ങളും നടത്തി ഇത് നാട്ടുകാരിൽ വലിയ സംശയം ഉളവാക്കി. തുടർന്ന് പോലീസ് ജാഫർ അലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് ഇയാളുടെ വിരലടയാളം  പരിശോധിച്ചപ്പോള്‍ ഇയാളാണ് പ്രതിയെന്ന് മനസ്സിലായി. മോഷ്ടിച്ച സ്വർണ്ണം  പല ഘട്ടങ്ങളിലാണ് ഇയാൾ വില്പന നടത്തിയത്. ഇയാൾ പറക്കുന്നത്ത് തന്നെ ഒരു പലചരക്ക്  കടയിലാണ് ജോലി ചെയ്തു വന്നിരുന്നത്. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും ഇയാൾ സജീവമാണ്. മോഷണം നടത്തിയപ്പോൾ പ്രതിയെ പിടിക്കുന്നതിനു വേണ്ടി മുൻപന്തിയിൽ നിന്നതും ഇയാൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button