ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു; പരാതിയുമായി ബാല; ആരോപണത്തിന് പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് സംവിധായകനും ലൈന്‍ പ്രൊഡ്യൂസറും

ഉണ്ണിമുകൻ നിർമ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ ബാല പറ്റിച്ചു എന്ന പരാതിയുമായി നടൻ ബാല രംഗത്ത് . കഴിഞ്ഞ ദിവസമാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാല ഉണ്ണിമുകുന്ദനെതിരെ രംഗത്തു വരുന്നത്.

bala unimukundan 1
ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു; പരാതിയുമായി ബാല; ആരോപണത്തിന് പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് സംവിധായകനും ലൈന്‍ പ്രൊഡ്യൂസറും 1

 തനിക്ക് പ്രതിഫലം ആവശ്യമില്ലെന്നും ആ സിനിമയിൽ പ്രവർത്തിച്ച ടെക്കനീഷ്യന്‍മാര്‍ ഉൾപ്പെടെയുള്ളവർക്ക് പണം നൽകാതെ പറ്റിച്ചത് ശരിയായ നടപടി ആയില്ല എന്നുമാണ് ബാല ആരോപിച്ചത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ സംവിധായകനും ക്യാമറ മാനും ഉൾപ്പെടെയുള്ളവർക്ക് ഉണ്ണി മുകുന്ദൻ പണം നൽകിയിട്ടില്ലെന്നും ബാല ആരോപിച്ചു. സംഭവം വലിയ വിവാദമായി. ഇതോടെ പ്രതികരണവുമായി ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ സംവിധായകൻ അനൂപ് പന്തളം രംഗത്ത് വന്നു.

 തനിക്ക് ഉണ്ണി മുകുന്ദൻ പ്രതിഫലം കൃത്യമായി നൽകി എന്ന് സംവിധായകൻ അനൂപ് പന്തളം പറയുന്നു. തനിക്ക് മാത്രമല്ല ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റ് ടെക്നീഷ്യൻസിനും പ്രതിഫലം നൽകിയതായാണ് തന്റെ അറിവ്. ചിത്രത്തിലേക്ക് ബാലയെ റെക്കമെന്റ് ചെയ്യുന്നത് പോലും ഉണ്ണി മുകുന്ദനാണ്. ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് ബാല ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. അത് ബാല മനോഹരമാക്കുകയും ചെയ്തു. സിനിമ വിജയം ആയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ഇതിനിടെ ഇത്തരം ഒരു വിവാദ വിഷയത്തിലേക്ക് തന്നെ വലിച്ചിഴച്ചതില്‍ വല്ലാത്ത വിഷമം ഉണ്ടെന്നും അനൂപ് പന്തളം പറഞ്ഞു.

അതേസമയം ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് ബാലക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
 പ്രതിഫലം വേണ്ടന്നും ഉണ്ണി മുകുന്ദന്‍ സഹോദരനെപ്പോലെ ആണെന്നും പറഞ്ഞാണ് ബാല ചിത്രത്തിൽ അഭിനയിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നിട്ടും  ബാലയ്ക്കു 2 ലക്ഷം രൂപാ നൽകിയിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button