ആൾദൈവം ചമഞ്ഞ് വൻ കവർച്ച; വീട്ടുകാരെ കബളിപ്പിച്ച് സ്വർണ്ണവും പണവും കവർന്നു; പണം തിരികെ ചോദിച്ചപ്പോൾ കുരുതി കൊടുക്കുമെന്ന് ഭീഷണി; കേരളത്തില്‍ ആഭിചാരക്രീയകള്‍ അവസാനിക്കുന്നില്ല

ദുർ മന്ത്രവാദത്തിന്റെ പേരിൽ സ്വർണവും പണവും കവർന്നതായി പരാതി. തിരുവനന്തപുരം വെള്ളായണിയിലാണ് ഒരു കുടുംബത്തെ പറ്റിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്തത്.  കുടുംബത്തിന് ശാപം ഉണ്ടെന്നും അത് മാറ്റാനുള്ള പൂജ ചെയ്യണം എന്നും പറഞ്ഞാണ് കളിക്കാവിള സ്വദേശിയായ വിദ്യ എന്ന എന്ന കുപ്രസിദ്ധയായ ആൾ ദൈവം കുടുംബത്തെ പറ്റിച്ച് പണം കവർന്നത്. 55 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുമാണ് ഇവർ കുടുംബത്തിൽ നിന്നും തട്ടിയെടുത്തത്. വെള്ളായണി കൊടിയിൽ വീട്ടിൽ വിശ്വംഭരനും മക്കളുമാണ് വിദ്യയുടെ തട്ടിപ്പിന് ഇരയായത്.

Human God
ആൾദൈവം ചമഞ്ഞ് വൻ കവർച്ച; വീട്ടുകാരെ കബളിപ്പിച്ച് സ്വർണ്ണവും പണവും കവർന്നു; പണം തിരികെ ചോദിച്ചപ്പോൾ കുരുതി കൊടുക്കുമെന്ന് ഭീഷണി; കേരളത്തില്‍ ആഭിചാരക്രീയകള്‍ അവസാനിക്കുന്നില്ല 1

കൈവശമുള്ള സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ പൂട്ടിവച്ച് പൂജിച്ചാൽ ഫലം കിട്ടുമെന്ന് വിശ്വംഭരനെയും കുടുംബത്തെയും  പറഞ്ഞു പറ്റിച്ചാണ് പണം കവർന്നത്. പണം തിരികെ ചോദിച്ചപ്പോൾ കുരുതി കൊടുത്തുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശ്വംഭരന്‍  തന്റെ വീട്ടിൽ ഉണ്ടായ ആവർത്തിച്ചുള്ള മരണങ്ങളിൽ മനം നൊന്താണ് തെച്ചിയോട് ദേവി എന്ന് സ്വയം അവകാശപ്പെടുന്ന കളിക്കാവിളയിലെ കുപ്രസിദ്ധ ആൾദൈവമായ വിദ്യയും സംഘത്തെയും കാണാൻ പോകുന്നത്. തുടർന്ന് 2021 തുടക്കത്തിൽ വിദ്യയും സംഘവും പൂജ ചെയ്യുന്നതിനായി വെള്ളായണിയിലുള്ള വിശ്വംഭരന്റെ വീട്ടിലെത്തി. വീട്ടിലെ സ്ഥിതിഗതികൾ മനസ്സിലാക്കിയ  ഇവർ സ്വർണവും പണവും പൂജാമുറിയില്‍ ഉള്ള അലമാരിയിൽ വച്ച് പൂജച്ചെങ്കിൽ മാത്രമേ ദേവി പ്രീതി ലഭിക്കൂ എന്ന് ഇവരെ പറഞ്ഞു ധരിപ്പിച്ചു. താൻ തിരികെ എത്തിയതിനു ശേഷം മാത്രമേ അലമാര തുറക്കാൻ പാടുള്ളൂ എന്ന് ഇവർ വീട്ടുകാരോട് പറഞ്ഞു.15 ദിവസം കഴിയുമ്പോൾ തിരികെ എത്തുമെന്ന് അറിയിച്ചു മടങ്ങി.

പൂജ ചെയ്തു കഴിഞ്ഞു പോയി 15 ദിവസം കഴിഞ്ഞിട്ടും അലമാര തുറക്കാൻ ഇവർ വന്നില്ല. വിളിച്ച് അന്വേഷിച്ചപ്പോൾ ശാപം മാറിയില്ലെന്നും മൂന്നുമാസം കഴിയുമ്പോൾ മാറും എന്ന് മറുപടി നൽകി. പിന്നീട് ഒരു വർഷമായിട്ടും അലമാര തുറക്കാന്‍ ഇവര്‍ മടങ്ങിയെത്തിയില്ല. ഇതോടെ സംശയം തോന്നിയ വീട്ടുകാരൻ അലമാര തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button