കാര്യത്തോടടുക്കുമ്പോള്‍ എല്ലാവര്ക്കും പേടി; ഭയം മൂലം ആരും ഫ്ലാറ്റ് വാങ്ങുന്നില്ല; രണ്ടര വർഷം കഴിഞ്ഞിട്ടും താമസക്കാരില്ലാതെ മുംബൈയിലെ ആ ഫ്ലാറ്റ്
കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടെ നടൻ സുശാന്ത് സിംഗ് രജപുത്ത് ജീവന് വെടിഞ്ഞിട്ട് രണ്ടര വർഷത്തോളം ആകുന്നു. അദ്ദേഹം മുംബൈയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ മരണ ശേഷം ഈ ഫ്ലാറ്റില്‍ താമസിക്കാൻ പിന്നീട് വാടകക്കാരെ ആരെയും കിട്ടാത്ത സ്ഥിതിയാണ്.
മുംബയിലെ ബാന്ദ്രയിലുള്ള ആഡംബര ഫ്ലാറ്റിൽ ആയിരുന്നു സുശാന്ത് വാടകയ്ക്ക് താമസിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ഈ ഫ്ലാറ്റിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കു വച്ചിരുന്നു. പ്രതിമാസം അഞ്ചുലക്ഷം രൂപയാണ് ഫ്ലാറ്റിന് വാടക പറയുന്നത്. എന്നാൽ ഫ്ലാറ്റിന്റെ ഉടമ ബോളിവുഡ് താരങ്ങൾക്ക് ആർക്കും തന്നെ ഈ ഫ്ലാറ്റ് വാടകയ്ക്ക് നൽകാൻ ഒരുക്കമല്ല. ഒരു ബിസിനസ്മാനെയാണ് ഇവർ വാടകയ്ക്ക് നോക്കുന്നത്, പക്ഷേ ഇതുവരെ ആരെയും കിട്ടിയിട്ടില്ല.
ആളുകൾക്ക് എല്ലാവർക്കും ഈ ഫ്ലാറ്റിൽ താമസിക്കാൻ ഭയമാണെന്ന് ബ്രോക്കർ പറയുന്നു. സുശാന്ത് മരണപ്പെട്ട ഫ്ലാറ്റ് ആണ് എന്ന് കേൾക്കുമ്പോൾ തന്നെ പലരും ഇവിടം കാണാൻ പോലും ഒരുക്കമല്ല. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ ഒന്നും ഇപ്പോൾ വരാത്തതു കൊണ്ട് ആളുകൾ ഫ്ലാറ്റ് നോക്കാൻ എത്തുന്നുണ്ട്. ആദ്യം ചിലർ ഫ്ലാറ്റിൽ താമസിക്കാം എന്ന് പറയുന്നുണ്ടെങ്കിലും പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്.
പ്രതിമാസം നാലര ലക്ഷം രൂപയ്ക്കാണ് സുശാന്ത് ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നത്. അദ്ദേഹം തന്റെ കാമുകിയും നടിയുമായ റിയാ ചക്രബർത്തിക്കൊപ്പം ആണ് ഈ ഫ്ലാറ്റിൽ താമസിച്ചു വന്നിരുന്നത്. ഇതിനിടെയാണ് 2020 ജൂൺ 14ന് ഇദ്ദേഹത്തെ ഇവിടെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്.
അതേ സമയം ഫ്ലാറ്റിന്റെ ഉടമ വാടക കുറയ്ക്കാത്തതും താമസക്കാരെ കിട്ടാതിരിക്കാൻ ഒരു കാരണമാണ്. ഈ ഫ്ലാറ്റിന് സമീപം തന്നെ കുറഞ്ഞ വാടകയില്‍ വേറെ ഫ്ലാറ്റുകൾ കിട്ടാനുണ്ട് എന്നിരിക്കെ ആരും ഈ ഫ്ലാറ്റ് എടുക്കാൻ തയ്യാറാകുന്നില്ലെന്ന് ബ്രോക്കർ പറയുന്നു.