‘തെറ്റിയോട് ദേവി’ ആള് ചില്ലറക്കാരിയല്ല; കേസ് ഒതുക്കിത്തീര്‍ക്കാന്‍ ‘ദേവി’ പോലീസിനും പൊതി നല്കി സ്വാധീനിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

 തിരുവനന്തപുരം വെള്ളായണിയിൽ കുടുംബത്തിലുള്ളവരുടെ മരണത്തിന്റെ ദോഷം  മാറ്റാൻ ആണെന്ന് പറഞ്ഞ് വിശ്വംഭരന്‍ എന്ന ആളിന്റെ കയ്യില്‍ നിന്നും 55 പവന്‍ സ്വര്‍ണവും തട്ടിച്ച വാര്ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വെള്ളയാണി തൊടിയിൽ വീട്ടിൽ കുടുംബത്തെയാണ് കളിയിക്കാവിള ബസ്റ്റാൻഡിന് സമീപത്ത് താമസിക്കുന്ന തെറ്റിയോട് ദേവി എന്ന് വിളിപ്പേരുള്ള വിദ്യയും സംഘവും ആണ് പറ്റിച്ചത്. വിശ്വംഭരനും  കുടുംബവും തട്ടിപ്പിനിരയാകുന്നത് 2021 ലാണ്. പ്രതികളുടെ ഭീഷണിയെ  തുടർന്നാണ് പരാതി നൽകാൻ വൈകിയത്. സംഭവം പുറത്തായതോടെ വിദ്യയും സംഘവും ഒളിവിൽ പോയി.

HUMAN GODESS
‘തെറ്റിയോട് ദേവി’ ആള് ചില്ലറക്കാരിയല്ല; കേസ് ഒതുക്കിത്തീര്‍ക്കാന്‍ ‘ദേവി’ പോലീസിനും പൊതി നല്കി സ്വാധീനിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത് 1

 2020ല്‍ മകൻ ഉൾപ്പെടെ വിശ്വംബരന്‍റെ  കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ടിരുന്നു. ഇത് ശാപം മൂലമാണെന്നും അത് മാറ്റുന്നതിന് വേണ്ടി സുഹൃത്തു പറഞ്ഞത് പ്രകാരമാണ് വിശ്വംഭരൻ വിദ്യയെ കാണുന്നത്. ഇനിയും വീട്ടിൽ ദുർമരണം ഉണ്ടാകുമെന്നും  അങ്ങനെ സംഭവിക്കാതിരിക്കാൻ വീട്ടിൽ ഒരു പൂജ നടത്തണമെന്നും വിദ്യ വിശ്വംഭരനെ പറഞ്ഞു വിശ്വസിപ്പിച്ചു.

 ദേവിയുടെ പ്രതിക്കുവേണ്ടി പൂജാമുറിയിലെ അരമുറിയിൽ സ്വർണവും പണവും വെച്ച് പൂജ നടത്തണമെന്നും അറിയിച്ചു. തുടര്ന്ന് ഇവരുടെ നിര്‍ദേശം അനുസരിച്ച് 55 പവനും ഒന്നര ലക്ഷം രൂപയും വീട്ടിലെ പൂജാമുറിയിലെ അലമാരക്കുള്ളിൽ പൂട്ടിവച്ചു. 15 ദിവസത്തിനു ശേഷം താൻ നേരിട്ട് വന്ന് അലമാര തുറക്കുമെന്നും വിദ്യ വിശ്വംഭരനെയും കുടുംബത്തെയും പറഞ്ഞു ധരിപ്പിച്ചു.

 പൂജ കഴിഞ്ഞ് പോയി 15 ദിവസം കഴിഞ്ഞിട്ടും വിദ്യയും സംഘവും മടങ്ങിയെത്തിയില്ല. തിരക്കിയപ്പോൾ ദോഷം തീർന്നില്ലെന്നും മൂന്നു മാസം കഴിയും എന്നും പറഞ്ഞു. പിന്നീട് ഒരു വർഷത്തോളം അത് നീണ്ടു പോയി. ഒടുവിൽ വീട്ടുകാർ തന്നെ അലമാര തുറന്നു പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്. തുടര്‍ന്നു വിദ്യയെ വീണ്ടും വിളിച്ചപ്പോൾ ഇത് പുറത്ത് പറഞ്ഞാൽ കുരുതി കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി.

 തുടർന്ന് നേമം പോലീസിൽ പരാതി നൽകി. എന്നാല്‍ അന്നുണ്ടായിരുന്ന എസ് ഐ വിശ്വംഭരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ഇത് കള്ളപ്പരാതിയാണെന്ന് പറഞ്ഞ് വിരട്ടി. സ്റ്റേഷന്റെ പിറകിൽ വച്ച് വിദ്യയുടെ സംഘത്തില്‍ ഉള്ള ആള്‍ നേമം എസ് ഐക്ക് ഒരു പൊതി നല്‍കിയെന്നും അത് കണ്ട തന്നെ മർദ്ദിച്ചു എന്നും വിശ്വംഭരൻ ആരോപിക്കുന്നു. ഇതോടെയാണ് സിറ്റി പോലീസ് കമ്മീഷണർക്കും ഡിജിപി ക്കും മുഖ്യമന്ത്രിക്കുമൊക്കെ പരാതി നൽകിയത്.

 അതേസമയം സ്വർണപ്പണയത്തിന്റെ പേരിലുള്ള കൊടുക്കൽ വാങ്ങാൻ ആയതുകൊണ്ടാണ് കേസ്  എടുക്കാതിരുന്നത് എന്നാണ്നേമം പോലീസ് നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button