കൊതുക് പരത്തുന്ന ആ മാരകരോഗം വീണ്ടും കേരളത്തിൽ; ജീവന്‍ തിരിച്ചു കിട്ടിയാലും അത് വരുത്തി വയ്ക്കുന്ന ആഘാതം വളരെ വലുതാണ്; ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്

കോഴിക്കോട് ജില്ലയിൽ വീണ്ടും ജപ്പാൻ ജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടുതൽ പ്രതിരോധ നടപടികൾ എടുത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസമാണ് 10 വയസ്സുകാരിയായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.

mosquto 1
കൊതുക് പരത്തുന്ന ആ മാരകരോഗം വീണ്ടും കേരളത്തിൽ; ജീവന്‍ തിരിച്ചു കിട്ടിയാലും അത് വരുത്തി വയ്ക്കുന്ന ആഘാതം വളരെ വലുതാണ്; ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ് 1

നാലു വർഷത്തിനുശേഷം വീണ്ടും സംസ്ഥാനത്ത് ജപ്പാൻ ജനറൽ സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് ജനങ്ങൾ. രോഗത്തിനെതിരെ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഡിസ്റ്റിക് വെക്ടർ കൺട്രോൾ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി ആശാ പ്രവർത്തകരുടെ ഭാഗത്തു നിന്നും രോഗം ബാധിച്ചവരുടെ കണക്ക് എടുത്തു വരികയാണ്. വടകര പാക്കയിൽ പ്രദേശത്ത് ഫോഗിങ് നടന്നു വരുന്നു.

ഒരു പ്രതേക തരം വൈറസ് മൂലമാണ് ജപ്പാൻ ജ്വരം ഉണ്ടാകുന്നത്. ഇത് പകർത്തുന്നത് ക്യൂലക്സ് കൊതുകളാണ്. ഈ കൊതുകുകൾ തന്നെയാണ് മന്ത് രോഗവും പടർത്തുന്നത്.  ഇത്തരം കൊതുകുകൾ പന്നികളെയും   മറ്റും കടിച്ചതിന് ശേഷം മനുഷ്യനെ കടിക്കുമ്പോഴാണ് മനുഷ്യരിൽ ജപ്പാൻ ജ്വരം ഉണ്ടാകുന്നത്. എന്നാൽ ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. അതുകൊണ്ടുതന്നെ പ്രതിരോധിക്കാൻ കഴിയും.

 രോഗ വ്യാപനം തടയുന്നതിന് വേണ്ടി കൊതുകിന്റെ പ്രധാന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും കൊതുക് കടി ഏല്‍ക്കാതിരിക്കാനായി ലേപനങ്ങൾ പുരട്ടുകയും കൊതുകു വല ഉപയോഗിക്കുകയും ചെയ്യുക. ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പനിയും തലവേദനയും ആണ്. എന്നാൽ ചിലർക്ക് ഛർദിയും , വിറയലും , ഉണ്ടാകാം. രോഗം തീവ്രമാകുമ്പോൾ തളർച്ച , തലവേദന , ബോധക്ഷയം , കാഴ്ച മങ്ങൽ , അപസ്മാരം എന്നിവ പ്രകടമാകും. രോഗം മൂർദ്ധന്യത്തിൽ എത്തിയാൽ മരണം പോലും സംഭവിക്കാം. രോഗം ഗുരുതരമായി അതിൽ നിന്നും ജീവൻ തിരികെ കിട്ടിയാല്‍പ്പോലും വ്യക്തിത്വത്തിലും സ്വഭാവത്തിലും മാറ്റം സംഭവിക്കാം. പക്ഷാഘാതം പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button