ഒ റ്റീ പീ വന്നില്ല; ഒരു മിസ് കോളിലൂടെ  അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 50 ലക്ഷം രൂപ; സിം സ്വാപ്പ് എന്താണെന്ന് അറിഞ്ഞിരിക്കണം; അല്ലെങ്കിൽ പണി കിട്ടും

ഓ ടി പി ചോദിക്കാതെ തന്നെ ഒരു മിസ്കോൾ മുഖേന സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിന്റെ ഡയറക്ടറുടെ 50 ലക്ഷം രൂപയാണ് സൈബർ കുറ്റവാളികള്‍ തട്ടിയെടുത്തത്. അദ്ദേഹത്തിന്റെ ഫോണിലേക്ക് ചില മിസ്സ്ഡ് കോളുകള്‍ വന്നിരുന്നു. പിന്നീട് അക്കൌണ്ട് പരിശോധിച്ചപ്പോഴാണ് 50 ലക്ഷം രൂപ നഷ്ടപ്പെട്ടത് മനസ്സിലാകുന്നത്.

mobile fraud 1
ഒ റ്റീ പീ വന്നില്ല; ഒരു മിസ് കോളിലൂടെ  അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 50 ലക്ഷം രൂപ; സിം സ്വാപ്പ് എന്താണെന്ന് അറിഞ്ഞിരിക്കണം; അല്ലെങ്കിൽ പണി കിട്ടും 1

എത്ര വലിയ ഒരു സൈബർ തട്ടിപ്പ് നടന്നിരിക്കുന്നത് ജാർഖണ്ഡ് മേഖല കേന്ദ്രീകരിച്ചണെന്ന് പോലീസ് പറയുന്നു. രണ്ടു മണിക്കൂറിനിടെ സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടർക്കു  നിരവധി മിസ്സ്ഡ് കോളുകള്‍ ൾ ലഭിച്ചു. ചില കോളുകൾക്ക് ഇദ്ദേഹം പ്രതികരിക്കുകയും,  ചിലത് ഒഴിവാക്കുകയും ചെയ്തു.

പിന്നീട് 50 ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആയതായി മെസ്സേജ് വന്നു. അപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അദ്ദേഹം പറയുന്നത്. ആര്‍ ടീ ജി എസ് എന്ന ഇടപാട് വഴിയാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് പോലീസ് പറയുന്നു. സിം സ്വാപ്പ് മുഖേന ആണ് പണം പോയത് എന്നാണ് പ്രാഥമിക നിഗമനം.

 ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നംബര്‍  ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്നതിനെയാണ് സിം സ്വാപ്പ് എന്ന് പറയുന്നത്. പ്രധാനമായും ഉടമയെ നേരിട്ട് കോൺടാക്ട് ചെയ്ത് മൊബൈൽ സേവന ജീവനക്കാരനാണ് എന്ന് പറഞ്ഞായിരിക്കാം സിമ്മിന്റെ വിവരങ്ങൾ ചോർത്തിയത്. അതുകൊണ്ടുതന്നെ സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരുമായും പങ്കുവെക്കരുത് എന്ന് വിദഗ്ധർ പറയുന്നു. മൊബൈൽ നെറ്റ് വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ജാഗ്രത അത്യാവശ്യമാണ്. കൂടുതൽ സമയം മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാതിരുന്നാൽ ഉടൻതന്നെ ടെലികോം സേവന ദാദാക്കളെ ബന്ധപ്പെട്ട് പരാതി അറിയിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഡ്യൂപ്ലിക്കേറ്റ് സിം ആരും എടുക്കാതിരിക്കാൻ മുൻകരുതൽ എടുക്കണം എന്നും  പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button