കോടീശ്വരന്റെ വീട്ടിൽ മോഷണം പതിവായി; പോലീസ് അന്വേഷണത്തിൽ പിടികൂടിയത് മകളായ 12 വയസ്സുകാരിയെ; എന്നാല്‍ മകൾ പറഞ്ഞത് മറ്റൊരു കഥ; ആ കഥ ഇങ്ങനെ

 കോടീശ്വരനായ ബിസിനസ്സുകാരന്റെ വീട്ടിൽ പതിവായി മോഷണം നടക്കുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പിടികൂടിയത് ഗൃഹനാഥന്റെ മകളായ 12 വയസ്സുകാരിയെ. ഈ സംഭവം നടന്നത് മുംബൈ നാഗ്പടയിലാണ്.

home theft
കോടീശ്വരന്റെ വീട്ടിൽ മോഷണം പതിവായി; പോലീസ് അന്വേഷണത്തിൽ പിടികൂടിയത് മകളായ 12 വയസ്സുകാരിയെ; എന്നാല്‍ മകൾ പറഞ്ഞത് മറ്റൊരു കഥ; ആ കഥ ഇങ്ങനെ 1

 ബിസിനസുകാരുടെ വീട്ടിൽ നിന്നും ആദ്യം മോഷണം പോകുന്നത് മൂന്നര ലക്ഷം രൂപയാണ്. അതിനു ശേഷം ഷല്‍ഫിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും മോഷണം പോയി. പിന്നീട് ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി ആഭരണങ്ങളും മറ്റും കാണാതായതോടെ വീട്ടുകാർ ശരിക്കും ഭയന്നു. ഇതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. വീട്ടിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചു എങ്കിലും പുറത്തു നിന്നും ആരെങ്കിലും വീട്ടിനുള്ളിലേക്ക് കടക്കുന്നതായി പോലീസിനു കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് മോഷണം നടത്തിയതിന് പിന്നില്‍ വീട്ടില്‍ ഉള്ളവർ തന്നെയാണ് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. പോലീസ് വീട്ടിലുള്ളവരെ എല്ലാവരെയും ചോദ്യം ചെയ്തു. വീട് മുഴുവൻ അരിച്ച് പറക്കി. എന്നിട്ടും ഒരു സൂചനയും പോലീസിന് ലഭിച്ചില്ല.

പിന്നീട് കൂടുതൽ വിശദമായി ഓരോരുത്തരെയും വിളിച്ച് പോലീസ് ഒന്നുകൂടി ചോദ്യം ചെയ്തു. അപ്പോഴാണ് 12 കാരിയുടെ വായിൽ നിന്നും ആ രഹസ്യം പുറത്തു വരുന്നത്. മോഷണത്തിന്റെ പിന്നിൽ താനാണെന്നും നഗ്നചിത്രങ്ങൾ കാണിച്ച് കാമുകൻ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും 12കാരി  പോലീസിനോട് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് കാമുകൻ കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പെൺകുട്ടി വീട്ടിൽ നിന്നും പണം മോഷ്ടിച്ച് കാമുകനു നൽകാൻ തീരുമാനിക്കുന്നത്.

സ്കൂളിന് പുറത്ത് വച്ചാണ് കുട്ടി അമൻ എന്ന യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി മാറി. ഇതിനിടെ കുട്ടി ഒരു ദിവസം കാമുകന്റെ ഒപ്പം ഫ്ലാറ്റിൽ പോയി. അവിടെവച്ച് അയാൾ കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തി. ഇത് ഉപയോഗിച്ചാണ് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയത്. അമനുവേണ്ടിയുള്ള തിരച്ചിലിൽ ആണെന്നും അധികം വൈകാതെ തന്നെ ഇയാൾ പിടിയിലാകും എന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button