റ്റാറ്റൂ വൻ വിനയായി മാറി; ആരും പാർട്ടികളിൽ പങ്കെടുപ്പിക്കുന്നില്ല; ബ്രിട്ടീഷ് യുവതിയുടെ പരാതി ഇങ്ങനെ
ടാറ്റൂ പതിക്കുക എന്നത് ഇന്നൊരു ഫാഷന്റെ ഭാഗമാണ്. പല നിറങ്ങളിലുള്ള ടാറ്റുകൾ ഇന്ന് പ്രചാരത്തിൽ ഉണ്ട്. സാധാരണയായി കൈകാലുകളിലും ചിലര്‍ രഹസ്യ ഭാഗങ്ങളിലുമൊക്കെയായിട്ടാണ് കൂടുതലായും റ്റാറ്റൂ ചെയ്യാറുള്ളത്. മുഖത്തുൾപ്പടെ ടാറ്റൂ ചെയ്യുന്നവരും വിരളമല്ല. എന്നാൽ ദേഹമാസകലം റ്റാറ്റൂ ചെയ്തതു മൂലം പൊതു ഇടങ്ങളിൽ ഒഴിവാക്കപ്പെടുന്ന ഒരു യുവതിയുടെ കഥ സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടി.
ബ്രിട്ടീഷുകാരിയായ മെലിസ സ്ലോയെ ആണ് ദേഹമാസകലം റ്റാറ്റൂ ചെയ്തതു
മൂലം പാർട്ടികളിൽ നിന്ന് ഉൾപ്പെടെ ആളുകൾ തഴയുന്നത്. മുഖത്തും ശരീരത്തിലും ഉൾപ്പെടെ ആയിരത്തോളം ടാറ്റുകളാണ് ഇവർ ചെയ്തിട്ടുള്ളത്. ഇതുമൂലം ഇവരെ പല പബ്ബുകളിലും കയറ്റുന്നത് പോലുമില്ല. നേരത്തെയും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പോലും തന്നെ കയറ്റാതിരിക്കുന്നത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു എന്ന് ഇവർ പറയുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ആഴ്ചയിൽ മൂന്ന് പ്രാവശ്യം എന്ന നിലയിൽ ഇവർ തന്നെ ദേഹത്ത് ടാറ്റൂ ചെയ്യും. എന്ന് കരുതി ഒരു സാധാരണ വ്യക്തിയാണ് താനെന്നും ഇതിന്റെ പേരിൽ മാത്രം തന്നെ ഒഴിവാക്കുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലന്നും ഇവർ പറയുന്നു. മറ്റുള്ളവരെപ്പോലെ പബ്ബിൽ പോയി ഡ്രിങ്ക്സ് കഴിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ തന്നെ അതിന് ആരും അനുവദിക്കുന്നില്ല. കടുത്ത നിരാശ തോന്നുന്നതായി മെലിസ്സ പറയുന്നു.
മെലിസ തന്റെ ശരീരത്ത് ആദ്യമായി ടാറ്റൂ ചെയ്യുന്നത് 20 വയസ്സ് പ്രായമുള്ളപ്പോഴാണ്. പിന്നീട് ഇത് അവർക്ക് ഒരു ഹോബി ആയി മാറി. നിരവധി തവണ അണുബാധ ഉണ്ടായെങ്കിലും ടാറ്റൂ ചെയ്യുന്നത് നിർത്താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്. പലരും ഇവരെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. തനിക്ക് ഭ്രാന്താണെന്ന് പലരും പറഞ്ഞാലും അതൊന്നും കാര്യമാക്കുന്നില്ല എന്നും തന്റെ ഈ രീതി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും മെലിസ പറയുന്നു.