ഭർത്താവിന് ബിയർ വാങ്ങാൻ പോയ യുവതി തിരികിയെത്തിയത് കോടികളുമായി; ഇതിനെ മഹാഭാഗ്യം എന്നല്ലാതെ പിന്നെ എന്തു വിളിക്കാൻ

 ഭർത്താവിന് ബിയർ വാങ്ങുവാൻ പോയ 35 കാരി ഇസബെല്ല തിരികെ വന്നത് കോടികളുടെ ഭാഗ്യമാണ്. അമേരിക്കയിലെ മേരി ലാൻഡ് ബാൾട്ടിമോർ സ്വദേശിനിയായ ഇസബെല്ലയെ ഭാഗ്യം കടാക്ഷിച്ചത് അപ്രതീക്ഷിതമായ ഒരു യാത്രയുടെ അന്ത്യത്തിലാണ്.

luckey lotto 1
ഭർത്താവിന് ബിയർ വാങ്ങാൻ പോയ യുവതി തിരികിയെത്തിയത് കോടികളുമായി; ഇതിനെ മഹാഭാഗ്യം എന്നല്ലാതെ പിന്നെ എന്തു വിളിക്കാൻ 1

സ്ഥിരമായി ലോട്ടറി എടുക്കുന്ന സ്വഭാവക്കാരിയായിരുന്നു ഇസാബെല്ല. പക്ഷേ ഇതിനു മുൻപ് ഒരിക്കൽപ്പോലും അവരെ ഭാഗ്യം കടാക്ഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചു നാളുകളായി ഇവർ ലോട്ടറി എടുക്കുന്നത് നിർത്തിയിരിക്കുക ആയിരുന്നു.

 ഇങ്ങനെയിരിക്കെയാണ് ഏതായാലും ദിവസങ്ങൾക്കു മുമ്പ് ഭർത്താവിന് ബിയർ വാങ്ങാനായി ഇവര്‍ പുറത്തേക്ക് പോയത്. യാത്രാമദ്ധ്യേ വഴിവക്കിൽ കണ്ട ലോട്ടറി സ്ഥാപനത്തിൽ നിന്ന് ഒരിക്കൽ കൂടി ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാം എന്ന് ഇവര്‍ തീരുമാനിച്ചു. എന്നാൽ ഇത്തവണ ഇസബെല്ലയെ ഭാഗ്യം കടാക്ഷിച്ചു. 25000 ഡോളറിന്റെ ഭാഗ്യം ആയിരുന്നു ആ യാത്രയിൽ ഇസബെല്ലയെ കാത്തിരുന്നത്. ഇത് രണ്ടു കോടിയിൽ അധികം ഇന്ത്യൻ രൂപ. ടിക്കറ്റ് വിറ്റ  ലോട്ടറി ഏജന്റിനും വലിയൊരു തുക കമ്മീഷനായി ലഭിക്കും.

 വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തന്നെ ഭാഗ്യം തേടിയെത്തിയ  വിവരം ഇസബെല്ല അറിയുന്നത്. ആദ്യം ഇത് വിശ്വസിക്കാൻ അവർ തയ്യാറായില്ല എങ്കിലും പിന്നീട് ഭർത്താവിനെയും കൂട്ടി ലോട്ടറി ഓഫീസിൽ എത്തി അവർ ഭാഗ്യനേട്ടം സ്ഥിരീകരിച്ചു.

തനിക്ക് ലഭിച്ച ഭീമമായ തുകയുടെ വലിയൊരു ഭാഗം അമ്മയെ സഹായിക്കാൻ വേണ്ടി മാറ്റിവയ്ക്കാനാണ് ഇസബെല്ല തീരുമാനിച്ചിരിക്കുന്നത്.  തുകയുടെ വലിയൊരു ഭാഗം വീടിന്റെ ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കണം എന്ന് ഇസബെല്ല പറയുന്നു. ധാരാളം യാത്ര ചെയ്യണമെന്നും കാണാത്ത രാജ്യങ്ങള്‍ കാണണമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button