2.8 ലക്ഷത്തിന്റെ ബൈക്ക് വാങ്ങാൻ 11 സഞ്ചികളിൽ ഒരു രൂപയുടെ നാണയങ്ങളുടെ തുട്ടുമായി അവൻ എത്തി; അവന്റെ ആഗ്രഹത്തിന് മുന്നില്‍ ഷോറൂം ജീവനക്കാര്‍ മുട്ടു മടക്കി
ചില സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ ധൈര്യവും ഇച്ഛാശക്തിയും വേണം. ഇവിടെയിതാ മനസ്സ് പതറാതെ തന്റെ ആഗ്രഹം നേടിയെടുത്തിരിക്കുകയാണ് തെലുങ്കാനയിലെ ഒരു പോളിടെക്നിക് വിദ്യാർത്ഥി. ഒരു രൂപ നാണയത്തിന്റെ തുട്ടുകൾ ശേഖരിച്ചാണ് ഈ വിദ്യാർത്ഥി തന്റെ ബൈക്ക് എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. 2.85 ലക്ഷം രൂപയുടെ സ്പോർട്സ് ബൈക്കാണ് വെങ്കിടേഷ് വാങ്ങിയത്.
തെലുങ്കാനയിലെ മഞ്ചേരിയിൽ ജില്ലാ ആസ്ഥാനത്തെ രാമകൃഷ്ണപർവ്വം താരകരാമ കോളനി നിവാസിയാണ് വെങ്കിടേഷ്. വെങ്കിടേഷിന്റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഒരു സ്പോർട്സ് ബൈക്ക് വാങ്ങുക എന്നത്. യാത്രകളോട് കടുത്ത പ്രണയം സൂക്ഷിച്ചിരുന്ന വെങ്കിടേഷ് തന്റെ ഗ്രാമത്തിലൂടെ സ്പോർട്സ് ബൈക്കിൽ സഞ്ചരിക്കുന്നത് എപ്പോഴും സ്വപ്നം കണ്ടു. പക്ഷേ അതിനുള്ള സാമ്പത്തിക സ്ഥിതി അവനില്ലായിരുന്നു. ഇതോടെയാണ് തനിക്ക് കിട്ടുന്ന ചില്ലറ തൂറ്റുകള്‍ എല്ലാം ശേഖരിച്ചു വയ്ക്കാന്‍ അവൻ തീരുമാനിക്കുന്നത്.
ഒടുവിൽ കഴിഞ്ഞയാഴ്ച അവൻ ബൈക്ക് വാങ്ങാൻ ഷോറൂമിലെത്തി. വെങ്കിടേഷിന്റെ കൈവശം 11 സഞ്ചുകളിലായി നിറച്ച ഒരു രൂപ നാണയങ്ങൾ ആയിരുന്നു. സ്പോർട്സ് ബൈക്കിന്റെ വില ഷോറൂമിൽ ഉള്ളവർ അവനോട് പറഞ്ഞു. അവന്‍ തന്റെ കൈ വശം ഉള്ള നാണയത്തുട്ടുകള്‍ ഷോറൂമില്‍ നല്കി. എന്നാൽ ഇത്രയും നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ ആദ്യം അവർ തയ്യാറായില്ല. ഒടുവിൽ അവന്റെ ബൈക്ക് നോടുള്ള ആഗ്രഹം എന്താണെന്ന് തിരിച്ചറിഞ്ഞ് അവർ അതിന് തയ്യാറായി.
തുടർന്ന് രാവിലെ മുതൽ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ആരംഭിച്ചു.
അതത്ര എളുപ്പമായിരുന്നില്ല. നാണയം എത്രയുണ്ടെന്ന്
എണ്ണിത്തിട്ടപ്പെടുത്തുമ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു. ബൈക്ക് വാങ്ങാനായി അവൻ കൊണ്ടുവന്ന പണം കൃത്യമായിരുന്നു. ഒടുവിൽ അവര്‍ അവന് ബൈക്ക് കൈമാറി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തോടെ അവൻ ബൈക്കിൽ വീട്ടിലേക്ക് തിരികെ പോയി.