ആനന്ദ് മഹേന്ദ്ര എന്തുകൊണ്ടാണ് സമ്പന്നരുടെ പട്ടികയിൽ മുൻനിരയിൽ ഇല്ലാത്തത്; നേരിട്ടുള്ള ചോദ്യത്തിന് വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

 രാജ്യത്തെ മറ്റു വ്യവസായ പ്രമുഖരെ അപേക്ഷിച്ച് സമൂഹ മാധ്യമത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ആനന്ത് മഹേന്ദ്ര . സോഷ്യൽ മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പല ഇടപെടലുകളും ശ്രദ്ധേയമാണ്. സമൂഹ മാധ്യമത്തിൽ വളരെ സജീവമായ അദ്ദേഹം സ്വതന്ത്രമായ പല ചർച്ചകളിലും പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. പ്രാധാന്യമുണ്ടെന്ന് തോന്നുന്ന തന്റെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും അദ്ദേഹം അടിക്കാറില്ല . ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചോദ്യവും അതിനുള്ള ആനന്ദ് മഹേന്ദ്രയുടെ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ANAND MAHINDRA 1
ആനന്ദ് മഹേന്ദ്ര എന്തുകൊണ്ടാണ് സമ്പന്നരുടെ പട്ടികയിൽ മുൻനിരയിൽ ഇല്ലാത്തത്; നേരിട്ടുള്ള ചോദ്യത്തിന് വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ 1

  ഇന്ത്യയിലെയും ലോകത്തിലെയും  അതിസമ്പന്നരുടെ പട്ടിക പുറത്തിറങ്ങാറുണ്ടെങ്കിലും അതിന്റെ ഒന്നും മുൻനിരയിൽ മഹേന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹേന്ദ്ര ഉണ്ടായിട്ടില്ല. ഇതിന്റെ കാരണം എന്താണ് എന്നാണ് ഒരാൾക്ക് അറിയേണ്ടിയിരുന്നത്. ഇത് ഒരാൾ അദ്ദേഹത്തോട് സോഷ്യൽ മീഡിയയിലൂടെ ചോദിക്കുകയും ചെയ്തു. ഈ ചോദ്യത്തിന് ആനന്ദ് മഹേന്ദ്ര നൽകിയ മറുപടി ഏറെ ഹൃദ്യമായിരുന്നു.

താൻ ഒരിക്കലും ധനികനാകില്ല എന്നതാണ് സത്യം. കാരണം ധനികനാകുക എന്നത് ഒരിക്കലും തന്റെ ആഗ്രഹമായിരുന്നില്ല എന്നായിരുന്നു ആനന്ദ് മഹേന്ദ്ര മറുപടി നൽകി. അദ്ദേഹത്തിന്റെ ഈ മറുപടി സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു. നിരവധി പേരാണ് അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് കമന്റ് രേഖപ്പെടുത്തിയത്. ഈ ഒറ്റ മറുപടിയിലൂടെ ആനന്ദ് മഹേന്ദ്ര എല്ലാവരുടെയും ഹൃദയം കീഴടക്കിയിരിക്കുന്നു എന്നാണ് ഒരാൾ കുറിച്ചത്. ഏറ്റവും ഒടുവിൽ ഫോക്സ് മാഗസിൻ പുറത്തു വിട്ട സമ്പന്നരുടെ പട്ടികയിൽ 2.1 മില്യൺ ഡോളറിന്റെ ആസ്തിയുമായി അദ്ദേഹം 91 സ്ഥാനത്താണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button