ഇത് ഖത്തറിൽ കണ്ട അത്ഭുതം; ഹെൽത്ത് ഫോസ്സെറ്റ് കണ്ട് അത്ഭുതപ്പെട്ട് യൂട്യൂബർ
സെർബിയൻ യൂട്യൂബര്‍ ആയ ഡേവിഡ് വുജാനിക് ഖത്തറിൽ ലോകകപ്പ് കാണാൻ എത്തിയപ്പോൾ ഒരു അത്ഭുതം കണ്ടു. ഇതിനെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം വാചാലനാവുകയും ചെയ്തു. ട്വിറ്ററിൽ ഇതിന്റെ വിശേഷങ്ങൾ പങ്കു വച്ചുകൊണ്ട് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ സാധനം എന്താണെന്നറിയാമോ. യൂറോപ്യൻ ക്ലോസറ്റിന്റെ ഒപ്പമുള്ള ഹെൽത്ത് ഫോസെറ്റ് അഥവാ ടോയ്ലറ്റ് പൈപ്പ്. ടോയ്‌ലറ്റ് പൈപ്പ് വളരെ പ്രയോജനപ്രദമാണെന്നും എന്തുകൊണ്ടാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു.
ഹെൽത്ത് ഫോസ്സറ്റിനെ അദ്ദേഹം വിശേഷിപ്പിച്ചത് ബം ഷവർ എന്നാണ്. ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയ അദ്ദേഹം ഒരു മാസത്തോളം ടോയ്ലറ്റ് പൈപ്പ് ഉപയോഗിച്ചു. ഇതിൽ അദ്ദേഹം വളരെയധികം സംതൃപ്തനാണ്. യൂറോപ്പിലും ടോയ്‌ലറ്റ് പേപ്പറുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അവയെക്കാൾ ഏറെ മെച്ചമാണ് ഇത് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഫ്രാൻസിൽ ആയിരുന്നപ്പോൾ ബീഡേറ്റ് ഉപയോഗിച്ചിരുന്നുവെന്നും അതിനേക്കാളൊക്കെ ഒക്കെ ഏറെ പ്രയോജനപ്രദമാണ് ബം ഷവർ എന്ന് അദ്ദേഹം പറയുന്നു. വളരെ ശക്തിയായി വെള്ളം ചീറ്റുന്ന ഈ ഹെഡ് ഷവർ വളരെ ഉപയോഗപ്രദവും എളുപ്പം ഉപയോഗിക്കാൻ കഴിയുന്നതാണ്. താൻ ലണ്ടനിൽ തിരികെ എത്തിയാൽ ഈ സൗകര്യം ആയിരിക്കും ലഭ്യമാക്കുക എന്നും, തന്റെ ആസനം കടപ്പെട്ടിരിക്കുന്നതായും ഇദ്ദേഹം പറയുന്നു.
മാത്രമല്ല തന്റെ ബം ഷറിന്റെ ചിത്രം ടീ ഷർട്ടിൽ പ്രിന്റ് ചെയ്യാൻ ആഗ്രഹിക്കുന്നതായി ഇദ്ദേഹം പറയുന്നു. അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ വളരെ സർവസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത് എന്ന് നിരവധി പേർ കമന്റ് ചെയ്തു. അതേസമയം ഇന്ത്യയിൽ വെള്ളത്തിന് പണം നൽകേണ്ടതില്ലെന്നും യൂറോപ്പിലെ സ്ഥിതി അങ്ങനെയല്ലാത്തതുകൊണ്ട് പേപ്പർ തന്നെ ഉപയോഗിക്കുന്നത് ആയിരിക്കും പ്രയോജനപ്രദമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.