ചൈന ഇന്ത്യക്ക് മേൽ ഇങ്ങനെ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ പ്രധാന കാരണമെന്താണ്; ചൈനയുടെ ശരിക്കുമുള്ള ഉദ്ദേശം എന്താണ് ; അറിയാം

കഴിഞ്ഞ കുറച്ചു നാളുകളായി ചൈന ഇന്ത്യയ്ക്ക് മേൽ അനാവശ്യമായ പ്രകോപനങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുകയാണ്. ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അതുകൊണ്ടുതന്നെ യുദ്ധം ഉണ്ടായാൽ അത് പരസ്പരം ദുരന്തം ഇരുന്നു വാങ്ങുന്നതിന് തുല്യമായിരിക്കുമെന്ന് രണ്ട് രാജ്യങ്ങള്ക്കും അറിയാം. പൊതുവേ സമാധാനപ്രിയരായ ഇന്ത്യ ഏതായാലും അതിന് മുതിരില്ല. ചൈനയും എടുത്ത് ചാടി ഒരു രക്തച്ചൊരിച്ചിൽ ഉണ്ടാക്കില്ല എന്നത് ഉറപ്പാണ്. കാരണം ചൈനയുടെ ലക്ഷ്യം മറ്റു പലതുമാണ്.

i8nd china 1
ചൈന ഇന്ത്യക്ക് മേൽ ഇങ്ങനെ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ പ്രധാന കാരണമെന്താണ്; ചൈനയുടെ ശരിക്കുമുള്ള ഉദ്ദേശം എന്താണ് ; അറിയാം 1

 ഇന്ത്യയും  ചൈനയും ആണവശക്തികളാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു ശക്തികളും ഏറ്റുമുട്ടിയാൽ ഉണ്ടാകാവുന്ന ഫലം പ്രവചിക്കാന്‍ പോലും കഴിയില്ല. ഇത് ചൈനയ്ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ചൈനയുടെ പ്രധാനപ്പെട്ട താല്പര്യം ഇന്ത്യയെ അധിർത്തി സംബന്ധമായ വിഷയങ്ങളിൽ ഒതുക്കുക എന്നതാണ്. അതിര്‍ത്തിയിൽ അശാന്തി പരത്തി രാജ്യത്തിന്റെ ആത്മവീര്യം ഇല്ലാതാക്കാന്‍ ആണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്.

ചൈന ഇങ്ങനെ ചെയ്യാനുള്ള കാരണങ്ങളിൽ ഒന്ന് ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായി വളരുന്നതിനുള്ള ഭയമാണ്. ഏറ്റവും ഒടുവിൽ ആപ്പിൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക് ചുവട് മാറ്റിയിരുന്നു. ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ചൈനയ്ക്ക് വരുത്തി വച്ചത്. ഇത് കൂടാതെ തായ്‌വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഇന്ത്യയിൽ ചിപ്പ് നിർമ്മാണം നടത്താൻ എത്തുന്നത് തടയുക എന്ന ഉദ്ദേശവും ചൈനയ്ക്ക് ഉണ്ട്.

കൂടാതെ ഇന്ത്യ റഷ്യയും ചൈനയുമായി നല്ല ബന്ധമാണ് ഇപ്പോൾ തുടരുന്നത്. ഇത് രാജ്യത്തെ സാമ്പത്തികമായി കൂടുതൽ ഉയരങ്ങളിൽ എത്തിക്കും. ശത്രു രാജ്യം കൂടുതൽ കരുത്താർജിക്കുന്നത് തങ്ങളുടെ ശക്തി ചോർന്നു പോകുന്നതിനു തുല്യമാണ് എന്ന വീക്ഷണമാണ് ചൈനയ്ക്ക് ഉള്ളത്.

ഇനി എന്തെങ്കിലും കാരണവശാൽ യുദ്ധപ്രകോപനം ഉണ്ടാവുകയാണെങ്കിൽ ഇന്ത്യ അതിർത്തിയിൽ വിന്യസിക്കുന്ന ആയുധങ്ങളുടെ ശേഷി നേരിട്ട് അറിയുക എന്നതും ചൈനയുടെ ഉദ്ദേശങ്ങളിൽ പ്രധാനമാണ്.

 ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ ഉള്ളതുപോലെ ഒരു സാഹചര്യം അരുണാചൽ,  ആസാം അതിർത്തിയില്‍  ഉണ്ടാക്കിയെടുക്കുകയും അതുവഴി ഇന്ത്യയുടെ സൈനിക ശേഷിയെ ഒരു പരിധിവരെ നേരിട്ട് അറിയുക എന്നതും ചൈന ലക്ഷ്യം വയ്ക്കുന്നു.

 ഇതിന്റെ ഒപ്പം ഇന്ത്യ എല്ലായ്പ്പോഴും സംഘർഷം നിറഞ്ഞ ഒരു രാജ്യമാണെന്നും അതുകൊണ്ട് തന്നെ വ്യവസായികവും, സാമ്പത്തികവും,  സൈനികവുമായ മേഖലയിൽ നിക്ഷേപം ഉണ്ടാകുന്നത് സുരക്ഷിതമല്ലെന്നു ലോകരാജ്യങ്ങളെ ധരിപ്പിക്കുക എന്നതും ചൈനയുടെ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button