ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നിട്ടും 48 പേരുടെ ജീവൻ രക്ഷിച്ച ഡ്രൈവർ ഒടുവിൽ മരണത്തിന് കീഴടങ്ങി
ബസ് ഓടിക്കുന്നതിനിടെ സ്ട്രോക്ക് വന്നിട്ടും തന്റെ മനോധൈര്യം കൈ വെടിയാതെ ബസ് റോഡിന്റെ ഓരം ചേർത്ത് നിർത്തി 48 യാത്രക്കാരുടെ ജീവൻ രക്ഷിച്ച കെ എസ് ആർ ടി സി ബസ് ഡ്രൈവർ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങി . താമരശ്ശേരി സ്വദേശിയായ സിഗീഷ് കുമാറാണ് നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ണീരില്‍ ആഴ്ത്തിക്കൊണ്ട് മരണത്തിന് കീഴടങ്ങിയത്. സിഗീഷ് ഇദ്ദേഹം താമരശ്ശേരി ഡിപ്പോയിലെ ബസ് ഡ്രൈവറായിരുന്നു.
ഇദ്ദേഹം താമരശ്ശേരിയിൽ നിന്ന് മൂന്നാര്‍ മലക്കപ്പാറയിലേക്കുള്ള കെ എസ് ആർ ടി സിയുടെ വിനോദയാത്ര ബസ്സ് ഓടിക്കുന്നതിനിടെയാണ് സിഗീഷിന് ദേഹാസ്വാസ്ഥ്യം സംഭവിക്കുന്നത്. കഴിഞ്ഞമാസം യാത്രക്കാരുമായി പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് വഴിയിൽ വച്ച് സ്ട്രോക്ക് ഉണ്ടാകുന്നത് . കുന്നംകുളത്ത് എത്തിയപ്പോഴാണ് സിഗേഷിന് പക്ഷാഘാതം ഉണ്ടായത് . പക്ഷേ ഇദ്ദേഹം വളരെ സംയമനത്തോടെ വാഹനം റോഡിന്റെ അരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തി. പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട ഇദ്ദേഹം വാഹനത്തിനുള്ളിൽ കുഴഞ്ഞു വീണു. അപ്പോഴാണ് ബസ്സിൽ ഉണ്ടായിരുന്ന കണ്ടക്ടറും മറ്റു യാത്രക്കാരും സിഗീഷിന്റെ രോഗാവസ്ഥ അറിയുന്നത് . തുടർന്ന് കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിഗിഷിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിരിക്കെയാണ് വളരെ അപ്രതീക്ഷിതമായി സിഗിഷ് മരണത്തിന് കീഴടങ്ങുന്നത് .
മുൻപും യാത്രാ മധ്യേ അപകടം പിണഞ്ഞപ്പോള്‍ തന്റെ മനോധൈര്യം കൈവെടിയാതെ യാത്രക്കാരെ സുരക്ഷിതമായി സ്ഥലത്ത് എത്തിച്ചിട്ടുള്ള വ്യക്തിയാണ് സിഗീഷ്. സിഗീഷിന്റെ വിയോഗം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും തീരാ ദുഃഖമായി.