മലദ്വാരത്തിൽ എയർ പ്രഷർ പമ്പ് ഉപയോഗിച്ച് വായു കയറ്റി വിട്ടു; 20 കാരന് സംഭവിച്ചത്

 എയർ പ്രഷർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ വായു അടിച്ചു കയറ്റിയതിനെ തുടർന്ന് ആശുപത്രിയിലായ 20കാരൻ അതി ദാരുണമായി മരണപ്പെട്ടു. മഹാരാഷ്ട്രയിലാണ് സംഭവം. ഇയാൾ ഒരു തൊഴിലാളിയാണ്. തുഷാര്‍ സദാശിവ് നിഖുംഭ് എന്നാണ് ഇയാളുടെ പേര്. ധൂലയിലെ ലോഹ കമ്പനിയിലെ തൊഴിലാളിയായിരുന്നു തുഷാർ. ഇക്കഴിഞ്ഞാൽ ഡിസംബർ 11 നു ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്.

STOMACH 1
മലദ്വാരത്തിൽ എയർ പ്രഷർ പമ്പ് ഉപയോഗിച്ച് വായു കയറ്റി വിട്ടു; 20 കാരന് സംഭവിച്ചത് 1

വസ്ത്രത്തിലും ദേഹത്തും പറ്റി പിടിച്ചിരിക്കുന്ന ലോഹപ്പൊടി നീക്കം ചെയ്യുന്നത് വേണ്ടി എയർ പ്രഷർ പമ്പ് ഇവിടെ ജോലി ചെയ്യുന്ന മിക്ക തൊഴിലാളികളും ഉപയോഗിക്കാറുണ്ട്. ജോലി കഴിഞ്ഞു പോകുന്നതിനു മുന്പ് ഇത്തരത്തില്‍ വസ്ത്രം വൃത്തിയാക്കുന്നത് പതിവാണ് .  ഈ രീതിയിൽ പമ്പ് ഉപയോഗിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകനായ തൊഴിലാളി ആണ് തുഷാറിന്റെ മലദ്വാരത്തിലേക്ക് ശക്തമായി വായു കടത്തി വിടുന്നത് . 28 കാരനായ ഇയാൾ ഇത് ബോധപൂർവ്വം ചെയ്തതാണെന്നും അതല്ല തമാശ കാണിക്കാൻ വേണ്ടി ചെയ്തതാണെന്നും രണ്ട് അഭിപ്രായം ഉയരുന്നുണ്ട്.  ഇയാൾ ഇപ്പോൾ പോലീസ് പിടിയിലാണ്. ഇയാൾക്കെതിരെ പോലീസ് നര ഹത്യക്ക് കേസ് എടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നു വരികയാണ്.

 തുഷാറിന്റെ ആന്തരിക അവയവങ്ങൾക്ക് സാരമായ പരിക്ക് പറ്റിയിരുന്നു. ഇതാണ് മരണ കാരണം . അവശനിലയിൽ ആയ തൊഴിലാളിയെയും ആദ്യം നന്ദൂർ ബാറിൽ ഉള്ള ആശുപത്രിയിലേക്കും പിന്നീട് ഗുജറാത്തിലെ സൂറത്തിലെ ആധുനിക സജ്ജീകരണങ്ങൾ ഉള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button