ഇത് സാനിയയുടെ വിധി; വിമര്‍ശിച്ച്  കെ ആർ കെ; ഷോഹൈബ് മാലിക് നൽകിയ മറുപടി ഇങ്ങനെ; സാനിയ മിർസ സമൂഹ മാധ്യമത്തിൽ പരിഹസിക്കപ്പെടുമ്പോൾ

പ്രമുഖ ടെന്നീസ് താരം സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ ഷോയ്ബ് മാലിക്കും ആയുള്ള വിവാഹബന്ധം വേർപ്പെടുത്തി എന്ന വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നിരവധി പേരാണ് സാനിയെ കുറ്റപ്പെടുത്തുന്നത്. ഷോഹൈബ് മാലിക്കിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം വ്യാപകമാണ്. ഇതോടെ തന്നെ ജീവിക്കാൻ അനുവദിക്കണം എന്ന അഭ്യർത്ഥനയുമായി മാലിക്ക് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തിന് എണ്ണ പകർന്ന് ആളി കത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലോഗറും നടനുമായ കെ ആർ കെ.

krk
ഇത് സാനിയയുടെ വിധി; വിമര്‍ശിച്ച്  കെ ആർ കെ; ഷോഹൈബ് മാലിക് നൽകിയ മറുപടി ഇങ്ങനെ; സാനിയ മിർസ സമൂഹ മാധ്യമത്തിൽ പരിഹസിക്കപ്പെടുമ്പോൾ 1

സാനിയ ഇപ്പോൾ അനുഭവിക്കുന്നത് ചെയ്ത പ്രവർത്തിയുടെ ഫലമാണ്. ഷോഹൈബ് മാലിക് തന്റെ ആദ്യ ഭാര്യയുമായുള്ള ബന്ധം ഏർപ്പെടുത്താനുള്ള കാരണക്കാരി സാനിയ ആണെന്ന് കെ ആർ കെ കുറ്റപ്പെടുത്തുന്നു.

 ഹൈദരാബാദ് സ്വദേശിനിയായിരുന്ന ആദ്യ ഭാര്യ ആയിഷ സിദ്ദിഖി ആയിരുന്നു ഷോഹൈബ് മാലിക്കിന്റെ ആദ്യ ഭാര്യ. ഈ കുടുംബം സാനിയ മിർസയാണ് തകർത്തത് എന്ന് കെ ആർ കെ പറയുന്നു. സാനിയായെ വിവാഹം കഴിക്കുന്നതിന് കേവലം മൂന്നു ദിവസം മുൻപ് മാത്രമാണ് ഷുഹൈബ് മാലിക് ആയിഷയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയത്. സാനിയ മിർസയെ  വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് മാലിക് ഇങ്ങനെ ചെയ്തത്. അതുകൊണ്ടുതന്നെ ഇപ്പോൾ സാനിയ അനുഭവിക്കുന്നത് അവളുടെ കർമ്മഫലമാണ്. മാലിക് ഇപ്പോൾ സാനിയയും ആയുള്ള  വിവാഹബന്ധവും വേർപ്പെടുത്തി. ഇതിന് അവർ എല്ലാ അർത്ഥത്തിലും അർഹയാണ് എന്ന് കെ ആർ കെ പറയുന്നു.

 അതേസമയം വലിയൊരു വിഭാഗം ആരോപിക്കുന്നത് ഷോയിബ് മാലിക്ക് സാനിയ മിര്‍സയെ ബോധപൂർവ്വം ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ്. ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ മാലിക് സാനിയായ വലിച്ചെറിഞ്ഞു. ഇപ്പോൾ പാക്കിസ്ഥാനി നടിയെ വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അയാൾ എന്നും ഒരു വിഭാഗം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button