ഉമ്മ വാരിക്കൊടുത്ത ഒരുരുള ചോറുണ്ട് പ്രവാസ ലോകത്തിലേക്ക് മടക്കം; ദിവസ്സങ്ങള്‍ക്കുള്ളില്‍ കേള്‍ക്കുന്നത് സക്കീറിന്റെ മരണവാർത്ത; നൊമ്പരമായി സക്കീര്‍
ഏതാനും ദിവസങ്ങൾക്കു മുമ്പ് ദുബായിൽ വച്ച് മരണപ്പെട്ട കോഴിക്കോട് വടകര മയന്നൂർ സ്വദേശി സക്കീർ എന്ന 46 കാരൻ നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.
ഒരു മാസത്തെ അവധിക്ക് നാട്ടിൽ വന്ന സക്കീർ തന്റെ ഉമ്മ സ്നേഹത്തോടെ വാരി കൊടുത്ത ചോറ് കഴിച്ചാണ് അവധിക്കു ശേഷം തിരികെ പ്രവാസ ലോകത്തേക്ക് പോയത്. പക്ഷേ അത് അവസാനത്തെ യാത്ര ആകും എന്ന് ആ ഉമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. തന്റെ ഉമ്മ ചോറ് വാരി നൽകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ സക്കീർ തന്നെയാണ് പങ്ക് വെച്ചത്.
ഒരു മാസത്തെ അവധിക്ക് ദുബായിൽ നിന്നും നാട്ടിലെത്തിയ സക്കീർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തിരികെ ദുബായിലേക്ക് മടങ്ങിപ്പോയത്. തന്റെ ഉമ്മ ഐഷു സ്നേഹത്തോടെ വാരി നല്കിയ ചോറ് കഴിച്ചാണ് സക്കീർ എയർപോർട്ടിലേക്ക് തിരിച്ചത്. ഉമ്മ മകന് ചോറ് വാരി കൊടുക്കുന്നത് ചിത്രീകരിച്ചത് സക്കീറിന്റെ മകൻ ഷഹബാസ് ആണ്. പിന്നീട് ഈ വീഡിയോ സമൂഹ മാധ്യമത്തിലും മറ്റും പങ്കുവെച്ചിരുന്നു. ബുധനാഴ്ചയാണ് സക്കീർ മരണപ്പെടുന്നത്. സക്കീറിന്റെ മരണ ശേഷം നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കു വെക്കുന്നത്.
ദുബായിൽ എത്തിയതിന്റെ തൊട്ടടുത്ത ദിവസം രാവിലെ സക്കീർ എഴുന്നേൽക്കാൻ വൈകിയിരുന്നു. ഇതോടെ സക്കീറിനെ വിളിച്ചുണർത്താനായി മൂത്തമകൻ മുഹ്സിൻ എത്തിയപ്പോഴാണ് സക്കീറിനെ കിടക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് സക്കീർ മരിക്കുന്നത് എന്നാണ് മെഡിക്കൽ റിപ്പോർട്ട്. സക്കീർ ദുബായിൽ ലിഫ്റ്റ് ഓപ്പറേറ്ററാണ്. മകന്റെ ഒപ്പമാണ് സക്കീർ ദുബായിൽ താമസിച്ചിരുന്നത്.