അപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയിൽ എത്തിച്ച മൂകനും ബധിരനുമായ ഭിക്ഷാടകനെ വിശദമായി പരിശോധിച്ചപ്പോള്‍ പുറത്തു വന്നത് മറ്റൊരു സത്യം
എത്ര പണം ഉണ്ടെങ്കിലും അത് ഉപയോഗിക്കാതെ അരിഷ്ടിച്ച് ജീവിക്കുന്നവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് . എന്നാൽ പണം ഉണ്ടായിരുന്നിട്ടു കൂടി അത് ഉപയോഗിക്കാതെ ഭിക്ഷയെടുത്ത് ദാരിദ്ര്യത്തിൽ തന്നെ ജീവിക്കുന്ന ചില ഭിക്ഷക്കാരെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാവും.
ഇത്തരം ഒരു സംഭവം കഴിഞ്ഞ ദിവസം യു പിയിലെ സമദാർ കൂർഡിൽ ഉണ്ടായി . അവിടുത്തെ നഗരത്തിൽ ഭിക്ഷ എടുത്ത് കഴിഞ്ഞിരുന്ന ഷെരീഫ് എന്നയാളാണ് ലക്ഷക്കണക്കിന് രൂപ ഭിക്ഷാടനത്തിലൂടെ സമ്പാദിച്ചിട്ടുകൂടി ഭിക്ഷ യാചിച്ച് തെരുവില്‍ ജീവിതം നയിച്ചു പോരുന്നത്. ഇയാൾക്ക് 62 വയസ്സുണ്ട്. കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ ഇയാള്‍ക്ക് പരിക്ക് പറ്റി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാളുടെ ഇയാളുടെ സമ്പാദ്യം എന്താണെന്ന് പുറംലോകം അറിയുന്നത്.
ഇയാൾക്ക് കുടുംബമല്ല. ആകെ ഉള്ളത് ഒരു അനന്തരവന്റെ ഒപ്പമാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ടൗണിലെ ടാക്സി സ്റ്റാൻഡിനു സമീപത്താണ് ഷരീഫ് എല്ലാ ദിവസവും ഭിക്ഷാടനത്തിന് എത്തുന്നത് . ഒരു വിദ്യാർത്ഥിയുടെ ബൈക്ക് ഇടിച്ചാണ് ഇയാൾക്ക് പരിക്ക് പറ്റിയത് . തുടർന്ന് പോലീസിനെ വിവരം അറിയിച്ചു, പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ആശുപത്രിയിൽ വച്ച് ഇയാളുടെ വീർത്തിരിക്കുന്ന പോക്കറ്റ് പരിശോധിച്ചപ്പോഴാണ് ഇയാളുടെ കൈവശം ഇത്രയും പണം ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇയാളുടെ പോക്കറ്റില്‍ 3.64 ലക്ഷം രൂപ കണ്ടെത്തി. ബൈക്ക് അപകടത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുണ്ട്. ഇയാളുടെ നട്ടെല്ലിന് പരിക്ക് പറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ തുടർ ചികിത്സയ്ക്ക് വേണ്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ് .