ലോകത്തെ ഏറ്റവും സുന്ദരിയായ വിവാഹിത ഈ ഇന്ത്യക്കാരിയാണ്; നീണ്ട 21 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

 21  വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം  മിസ്സിസ് വേൾഡ് വീണ്ടും ഇന്ത്യയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് . അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ വച്ച്  നടന്ന മത്സരത്തിൽ 2022ലെ മിസ്സിസ് വേൾഡ് കിരീടം സ്വന്തമാക്കിയത് ഒരു ഇന്ത്യക്കാരിയാണ് . ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. 

miss india
ലോകത്തെ ഏറ്റവും സുന്ദരിയായ വിവാഹിത ഈ ഇന്ത്യക്കാരിയാണ്; നീണ്ട 21 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം 1

വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന സൗന്ദര്യ മത്സരമാണ് മിസ്സിസ് വേൾഡ്. ഇത്തവണ 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. ഇവരെ എല്ലാവരെയും പിന്തള്ളിയാണ് ജമ്മു കാശ്മീർ സ്വദേശിനിയായ  സര്‍ഗാം കിരീടം ചൂടിയത്.

 2021ൽ നടന്ന മത്സരത്തിലെ വിജയിയായ ഷൈലൈൻ ഫോർഡ് ആണ് സർഗ്ഗാമിന് ഈ കിരീടം അണിയിച്ചത് . 32 കാരിയായ സർഗാം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജമ്മു സ്വദേശിയായ ആദിത്യ മനോഹർ ശർമയാണ് സർഗാമിന്റെ ഭർത്താവ് . ഇന്ത്യൻ നേവിയിൽ ലെഫ്നൽ കമാൻഡർ ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം.  മിസ്സിസ് പോളിനേഷ്യ  ആണ് രണ്ടാം സ്ഥാനം നേടിയത്. മിസ് കാനഡയ്ക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇതിനു മുൻപ് ഒരു തവണ മാത്രമാണ് മിസ്സിസ് വേൾഡ് കിരീടം  ഇന്ത്യക്ക് കിട്ടിയത്. 2001ൽ നടന്ന മത്സരത്തിൽ നടി അതിഥി ഗോവിത്രിയാണ് രാജ്യത്തേക്ക് ആ കിരീടം കൊണ്ട് വരുന്നത്. അതിനു ശേഷം രണ്ടു പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടതായി വന്നു ആ കിരീടം ഇന്ത്യയില്‍ മടങ്ങി എത്താന്‍. വിവാഹത്തോടെ തങ്ങളുടെ സ്വപ്നങ്ങള്‍ അവസാനിച്ചു എന്നു കരുതുന്ന  നിരവധി വീട്ടമ്മമാര്‍ക്ക് ഈ നേട്ടം പ്രചോദനം ആകും.       

Leave a Reply

Your email address will not be published. Required fields are marked *

Back to top button