കടം കൊണ്ട് സഹിക്കാൻ വയ്യ ജീവിക്കാൻ പണം വേണം; എട്ടു വയസ്സുകാരിയുടെ കത്ത് സമൂഹ മാധ്യമത്തിൽ വൈറൽ
പിള്ള മനസ്സിൽ കള്ളമില്ല എന്നാണ് നമ്മൾ പറയാറുള്ളത്. അത് ശരിയാണ് താനും. അതിന് ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് അടുത്തിടെ സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്ന ഒരു കത്ത്. ഈ കത്ത് എഴുതിയിരിക്കുന്നത് ഒരു എട്ടു വയസ്സുകാരിയാണ്. തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ഈ കുട്ടി ആവശ്യപ്പെട്ടിരിക്കുന്ന ഒരു കാര്യമാണ് ഏവരുടെയും മനസ്സും കണ്ണും നിറച്ചത്.
ഈ കത്തിലൂടെ തന്റെ ആവശ്യം കുട്ടി സന്തയോട് അറിയിച്ചിരിക്കുകയാണ്. വരുന്ന ക്രിസ്മസിന് തനിക്ക് വേണ്ടത് തന്റെ അച്ഛനും അമ്മയ്ക്കും കുറച്ച് പണമാണെന്ന് കുട്ടി പറയുന്നു. കത്ത് വായിച്ചവരുടെയൊക്കെ ഹൃദയത്തിൽ ഒരു നിമിഷനേരത്തേക്ക് എങ്കിലും വേലിയേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു എന്ന് പറയാതിരിക്കാൻ കഴിയില്ല.
ക്രിസ്മസ് അടുത്ത് എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്റെ അച്ഛനും അമ്മയ്ക്കും കുറച്ച് പണം വേണം. അവർ ഇരുവരും ബില്ലുകളും കടവും കൊണ്ട് വല്ലാതെ പ്രയാസപ്പെടുകയാണ്. അത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. അതുകൊണ്ട് ക്രിസ്മസ് പപ്പ തന്റെ ഈ ആഗ്രഹം നടത്തി തരണം. ദയവു ചെയ്തു തന്നെ സഹായിക്കണം എന്നാണ് കുട്ടി കത്തിലൂടെ ആവശ്യപ്പെടുന്നത്.
കുട്ടിയുടെ ഈ കത്ത് ട്വിറ്ററിൽ പങ്കു വെച്ചതോടെ സമൂഹ മാധ്യമത്തിൽ വയറിലായി മാറി. നിരവധി പേരാണ് ഈ എട്ടുവയസ്സുകാരിയുടെ കത്ത് വായിക്കുകയും ആ കുട്ടിയുടെ പ്രായത്തിനേ കവച്ചുവെക്കുന്ന മനസ്സിന്റെ വലുപ്പവും തിരിച്ചറിഞ്ഞത്.
ഈ കുട്ടിയുടെ അമ്മയായ നിക്കോൺ കേണൽ ആണ് കത്ത് ട്വിറ്ററിൽ പങ്കുവെച്ചത്. ഈ ചെറിയ പ്രായത്തിൽ തന്റെ മകൾ ഇങ്ങനെ ചിന്തിച്ചത് തന്നെ വല്ലാതെ വിഷമിപ്പിച്ചു എന്നും മകളുടെ ഹൃദയ വിശാലതയിൽ മനസ്സ് നിറഞ്ഞുവെന്നും ആ അമ്മ എഴുതി.