വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി; സബ് കളക്ടർ ഇടപെട്ടു; ബിപിന്റെ ദുരിത ജീവിതത്തിന് അവസാനമായി; ബിപിനെ ഏറ്റെടുത്ത് പീസ് വാലി

 കല്ലാർകുട്ടി കാലായി ബാബു – ബിന്ദു ദമ്പതികളുടെ മകനായ വിപിൻ സെറിബ്രൽ പാഴ്സി രോഗ ബാധിതനാണ്. രോഗ ബാധിതനായി വിപിന്റെ മാതാപിതാക്കൾ ആശുപത്രിയിൽ ആയതോടെ ആരും നോക്കാൻ ഇല്ലാതെ ഈ 23 കാരൻ ദുരിത ജീവിതം നയിക്കുകയായിരുന്നു.

DISEABLED KID
വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി; സബ് കളക്ടർ ഇടപെട്ടു; ബിപിന്റെ ദുരിത ജീവിതത്തിന് അവസാനമായി; ബിപിനെ ഏറ്റെടുത്ത് പീസ് വാലി 1

പിതാവ് ബാബുവിനെ എലിപ്പനി ബാധിച്ചു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും അമ്മ ബിന്ദു ആശുപത്രിയിൽ ആയതോടുകൂടിയാണ് ബിബിൻ തനിച്ചായി പോയത്. സ്വന്തം കാര്യങ്ങൾ നോക്കുന്നതിന് പോലും മറ്റൊരാളുടെ സഹായം ആവശ്യമുള്ള വിപിൻ ഇതോടെ ദുരിത ജീവിതത്തിലായി.

 ബാബുവിന്റെ മൂന്ന് സഹോദരങ്ങൾ മാസങ്ങളുടെ മാത്രം ഇടവേളയിൽ മരണപ്പെട്ടതോടെ ബന്ധുവീടുകളിൽ പോലും ഭിന്നശേഷിക്കനായ മകനെ നിർത്താൻ പറ്റാത്ത സ്ഥിതിയായി. നാലു വയസ്സുകാരിയായ ഇളയ കുട്ടിയെ അയൽവക്കത്തുള്ള ഒരു വീട്ടിൽ ആണ് നിർത്തിയിരിക്കുന്നത്. തുടർന്നാണ് പരിസരവാസികൾ കോതമംഗലം പീസ് വാലിയെ സമീപിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും ജീവിച്ചിരിക്കുന്നതിനാൽ ഏറ്റെടുക്കുന്നതിൽ ചില സാങ്കേതിക തടസ്സമുണ്ടെന്ന് അവർ അറിയിച്ചിരുന്നു. ഇതോടെയാണ് ബിപിന്റെ അമ്മ മകന്റെ സംരക്ഷണം ഏറ്റെടുക്കുന്നത് നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ ആയ രാഹുൽ കൃഷ്ണ ശർമ്മയ്ക്ക് അപേക്ഷ സമർപ്പിച്ചത്. വെള്ളത്തൂവൽ വില്ലേജ് ഓഫീസറോട് കളക്ടർ വിവരം തിരക്കിയിരുന്നു. തുടർന്ന് ഇതിന്റെ പിന്നിലുള്ള സത്യാവസ്ഥ അദ്ദേഹം മനസ്സിലാക്കി. അപേക്ഷകർ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് റിപ്പോർട്ട് വില്ലേജ് ഓഫീസർ റിപ്പോര്ട്ട് നൽകി. തുടർന്ന് കുട്ടിയെ  ഏറ്റെടുക്കാൻ പീസ് വാലിക്ക്  സബ് കളക്ടർ നിർദ്ദേശം നൽകി. ഇതോടെയാണ് നിയമപരമായ പരിമിതികളെ അതിജീവിച്ച് വിപിൻ പീസ് വാലിയിൽ എത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button