അപരിചിതരെ ആദ്യമായി കാണുമ്പോൾ ചുംബിക്കണം; നമ്മുടെ അയൽ രാജ്യം പുതിയ സംസ്കാരം പരിശീലിക്കുന്നു

 കഴിഞ്ഞ കുറച്ചു നാളുകളായി മലയാളികൾക്കിടയിൽ വളരെ സുപരിചിതമായ ഒരു വാക്കായി മാറിയിരിക്കുകയാണ് ഡേറ്റിംഗ്. പശ്ചാത്യ രാജ്യങ്ങളിൽ പണ്ടു മുതല്‍ തന്നെ ഇത് നിലനിന്നിരുന്നു എങ്കിലും നമ്മുടെ നാട്ടിൽ ഈ അടുത്ത കാലത്താണ് ഇത് ഇത്രത്തോളം വ്യാപകമായി മാറുന്നത്. പ്രണയത്തിനു മുൻപ് പരസ്പരം അറിയുന്നതിനും മനസ്സിലാക്കുന്നതിനും ഏറെ പ്രയോജനപ്രദമാണ് ഡേറ്റിംഗ്. ഇതിന്റെ ഭാഗമായി പുറത്തു പോവുകയോ ഒരുമിച്ച് ഭക്ഷണം കഴിക്കുക സമയം ചില വിടുകയോ ഒക്കെ ചെയ്യാറുണ്ട്. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്കിടയിൽ ഇത് വളരെ സർവ്വസാധാരണമായി തന്നെ മാറിയിരിക്കുകയാണ്. പലരും ഈ രീതി പിന്തുടരുന്നുണ്ട്. 

sur you
അപരിചിതരെ ആദ്യമായി കാണുമ്പോൾ ചുംബിക്കണം; നമ്മുടെ അയൽ രാജ്യം പുതിയ സംസ്കാരം പരിശീലിക്കുന്നു 1

 ഇപ്പോഴിതാ നമ്മുടെ അയല്‍ രാജ്യമായ ചൈനയിൽ പുത്തൻ ഒരു ഡേറ്റിംഗ് സംസ്കാരം രൂപപ്പെട്ടു വന്നിരിക്കുകയാണ്. ഇതനുസരിച്ച് അപരിചിതരെ ആദ്യമായി കാണുമ്പോൾ ചുംബനം കൊണ്ട് സ്വീകരിക്കണം എന്നാണ്. സൂയി യു എന്നാണ് ഇതിനെ വിളിക്കുന്നത്. കേൾക്കുമ്പോൾ ഒരു തമാശയായി തോന്നുമെങ്കിലും ചുംബനത്തിനപ്പുറം കൂടുതൽ ഒന്നും ഇതിൽ നിന്നും ആരും പ്രതീക്ഷിക്കരുത്. കുറച്ചു കഴിഞ്ഞാൽ അപരിചിതരായി തന്നെ തുടരുക എന്ന് ചുരുക്കം. ഒരു വിഭാഗം യുവജനങ്ങൾക്കിടയിലാണ് ഈ സംസ്കാരം പതിയെപ്പതിയെ  രൂപപ്പെട്ടു വന്നിട്ടുള്ളത്. വലിയൊരു വിഭാഗത്തിനും ഇതിനോട് എതിർപ്പാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പല പകർച്ച വ്യാധികളും പിടിപെടാനുള്ള സാധ്യത ഉണ്ടെന്ന് ഭൂരിഭാഗം പേരും  അഭിപ്രായപ്പെടുന്നു. അപരിചിതമായതുകൊണ്ട് തന്നെ അവർക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖമുണ്ടോ എന്ന് പോലും അറിയില്ല. അങ്ങനെയിരിക്കെ ചുംബനത്തിലൂടെ അവരെ സ്വീകരിക്കുന്നത് രോഗം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. നിലവിൽ കോവിഡിന്റെ പിടിയിൽപ്പെട്ടു ഉഴറുന്ന  ചൈനയ്ക്ക് ഈ പുതിയ സംസ്കാരം കൂടുതൽ ദുരന്തങ്ങൾ വരുത്തി വെക്കുന്നതിലേക്ക് നയിക്കുകയെ ഉള്ളൂ എന്ന് വലിയൊരു വിഭാഗം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button