ബോളിവുഡിലെ താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഇവിടുത്തെ ഹിന്ദുക്കളാണ്; എന്നാൽ ഹിന്ദുക്കളോട് ഈ താരങ്ങൾക്ക് സ്നേഹമില്ല; വിവാദ പരമര്‍ശവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി

 കാശ്മീരി ഫയൽസ് എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ അന്തർദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഈ ചിത്രം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തിരക്കഥാകൃത്ത് അക്തര്‍ മിര്‍സ  ഈ ചിത്രത്തെ  മാലിന്യം എന്ന് വിളിച്ചു പരിഹസിക്കുകയുണ്ടായി. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വിവേക് അഗ്നിഹോത്രി. 

VIVEK AGNIHOTHRI 1
ബോളിവുഡിലെ താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഇവിടുത്തെ ഹിന്ദുക്കളാണ്; എന്നാൽ ഹിന്ദുക്കളോട് ഈ താരങ്ങൾക്ക് സ്നേഹമില്ല; വിവാദ പരമര്‍ശവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി 1

 കാശ്മീരി ഫയൽസിനെതിരെ ഒരു വിഭാഗം നടത്തുന്നത് സെലക്ടീവായ പ്രതികരണം മാത്രമാണ്. ഇത് ആദ്യം അവസാനിപ്പിക്കണം. അപ്പോൾ തനിയെ തന്നെ പത്താനെതിരെയുള്ള മണ്ടൻ വാദങ്ങളും അത്തു മൂലമുള്ള പ്രശ്നങ്ങളും അവസാനിക്കുമെന്ന് വിവേക് അഗ്നിഹോത്രി പറയുന്നു.

 താൻ ദീപിക പദുക്കോണിന്റെ പത്മാവത്,   ഷാഹിദ് കപൂറിന്റെ ഉഡ്ത പഞ്ചാബ് തുടങ്ങിയ ചിത്രങ്ങളെ പിന്തുണച്ചിരുന്നു. പക്ഷേ യഥാർത്ഥ ജീവിതത്തെ കുറിച്ച് പറയുമ്പോൾ കാശ്മീരി ഫയൽസിനെതിരെ  ആക്രമണം അഴിച്ചു വിടുന്നത് അംഗീകരിക്കാൻ ആവില്ല. കാശ്മീരിൽ നടക്കുന്നത് ഹിന്ദുക്കളുടെ വംശഹത്യയാണ്. അതേക്കുറിച്ച് സിനിമ നിർമിച്ചാൽ എങ്ങനെയാണ്  തീവ്രവാദികൾക്ക് പ്രചോദനം ആവുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നം എങ്ങനെ മാലിന്യമാകും. ഇത് ഒരിക്കലും കാശ്മീരിൽ ഉള്ള ഹിന്ദുക്കളുടെ മാത്രം പ്രശ്നമല്ല. ഒരിക്കലും ഇത് പറയണമെന്ന് കരുതിയതല്ല. പക്ഷേ പറയാതിരിക്കാൻ പറ്റില്ല. മുസ്ലിം ഇരകളുടെ ചിത്രം  നിർമ്മിക്കാൻ ബോളിവുഡിൽ വലിയൊരു ശതമാനം ആൾക്കാരും റെഡിയാണ്. അവർ തങ്ങളുടെ ജീവിതകാലം മുഴുവനും മുസ്ലിങ്ങളായ ഇരകൾക്ക് വേണ്ടിയാണ് സിനിമയെടുക്കുന്നത്. ഇത് ഇന്ത്യയിൽ മാത്രം ഉള്ള പ്രശ്നമാണ്. ഇവിടെ മുസ്ലിം സോഷ്യൽ മാത്രമേയുള്ളൂ. എന്തുകൊണ്ട് ഇന്ത്യയിൽ ഹിന്ദു സോഷ്യൽ , ക്രിസ്ത്യൻ സോഷ്യൽ , പാർസി സോഷ്യൽ എന്നിവയൊന്നും വേണ്ടേ  എന്ന് അദ്ദേഹം ചോദിക്കുന്നു. കാശ്മീർ പശ്ചാത്തലമായി പല ചിത്രങ്ങളും വന്നിട്ടുണ്ട്. കശ്മീരിന്റെ യഥാർത്ഥ കഥ  പറഞ്ഞ ചിത്രമാണ് കാശ്മീരി ഫയൽസ്. അതിനെതിരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണ്. ബോളിവുഡിലെ താരങ്ങളെ പ്രശസ്തരും സമ്പന്നരും ആക്കിയത് ഹിന്ദുക്കളാണ്. പക്ഷേ ആ ഹിന്ദുക്കളോട് ബോളീവുഡിന് ഒരു തരിമ്പ് പോലും നന്ദിയും സ്നേഹവുമില്ലന്ന് വിവേക് അഗ്നിഹോത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button