സൌഹൃദം എന്ന വാക്ക് അനശ്വരമാക്കിയ സുഹൃത്ത്; സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണം; സമൂഹ മാധ്യമത്തില്‍ വൈറലായ സൌഹൃദത്തിന്റെ കഥ  

സുഹൃത്തിനായി എന്തും നൽകാൻ തയ്യാറാക്കുന്ന ചിലരുണ്ട്. സൗഹൃദത്തെ നെഞ്ചിലേറ്റിയ ചിലർ. അപൂർവ്വം ചിലർ. ആപത്തിൽ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത് എന്ന് പൊതുവെ നമ്മൾ പറയാറുണ്ട്. ഇവിടെ ഇതാ സൗഹൃദത്തിന്റെ ആഴം എന്താണെന്ന് കാട്ടി തന്നിരിക്കുകയാണ് ഒരു യുവതി. ഇവർ സ്വന്തം വൃക്ക ദാനം ചെയ്ത്  തന്റെ സുഹൃത്തിന്റെ ജീവൻ രക്ഷിക്കുക ആയിരുന്നു. ഇന്ന് സമൂഹ മാധ്യമം ഒന്നാകെ ഈ സൗഹൃദം ആഘോഷിക്കുന്നു.

kidney transplant
സൌഹൃദം എന്ന വാക്ക് അനശ്വരമാക്കിയ സുഹൃത്ത്; സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണം; സമൂഹ മാധ്യമത്തില്‍ വൈറലായ സൌഹൃദത്തിന്റെ കഥ   1

57കാരനായ ജാഫ ആണ് സുഹൃത്ത് മൂലം ജീവിതവും ജീവനും തിരികെ കിട്ടിയത്. അദ്ദേഹത്തിന്റെ സുഹൃത്തായ എയ്ലര്‍  ഗാർണർ,  ജാഫക്ക് വൃക്ക ദാനം നൽകി. എയ്ലർ ഇദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയുമാണ്. ആ ബന്ധത്തിന്റെ പേരിൽ ഒരിക്കലും വൃക്ക ദാനം ചെയ്യണമെന്ന് നിർബന്ധമില്ല. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ സുഹൃത്തിന്റെ ജീവൻ രക്ഷിക്കുക എന്നു പറയുന്നത് തന്റെ കര്‍ത്തവ്യമാണെന്ന് ഗാർണർ പറയുന്നു. തന്റെ സുഹൃത്തിനോടുള്ള നന്ദി ജാഫ പറഞ്ഞത് മറ്റൊരു തരത്തിലായിരുന്നു.

 52 വയസ്സുള്ള എയ്ലർക്ക്‌ വളരെ വലിയ ഒരു സ്വപ്നം ഉണ്ടായിരുന്നു. ആഡംബര വാഹനമായ ഹാലി ഡേവിഡ്സൺ സ്വന്തമാക്കണമെന്ന്. ചെറുപ്പത്തിൽ കണ്ട ആ സ്വപ്നം പിന്നീട് എപ്പോഴോ അവർ ഉപേക്ഷിക്കുകയും ചെയ്തു. ജാഫ എയ്ലര്‍ക്ക്  സമ്മാനമായി നൽകിയത് അവളുടെ സ്വപ്നമായ ഹാലി ഡേവിഡ്സൺ ബൈക്ക് ആയിരുന്നു. ശരിക്കും അത് അവളെ ഞെട്ടിച്ചു കളഞ്ഞു.

ജാഫർ ടെക് കമ്പനിയിലെ ജോലിക്കാരനാണ്. അടുത്തിടെ നടത്തിയ ഒരു ചെക്കപ്പിലാണ് വൃക്ക തകരാറില്‍ ആയ വിവരം ജാഫ മനസ്സിലാക്കുന്നത്. ഇതോടെ അദ്ദേഹം ആകെ നിരാശനായി. അപ്പോഴാണ് സഹായവുമായി എയിലർ എത്തിയത്. ഒന്നും തിരികെ പ്രതീക്ഷിക്കാതെയാണ് താന്‍ വൃക്ക നൽകാൻ തയ്യാറായതെന്ന് എയ്ലര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button