40 വർഷത്തോളം സ്പെയിനിന്റെ അടിമ; അർജന്റീന ഫുട്ബോളിന്റെ ഈറ്റില്ലമായി മാറുന്നതിനു മുൻപ് എന്തായിരുന്നു; അറിയാം ആ കഥ
തെക്കേ അമേരിക്കയുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് അർജന്റീന. അർജന്റീന തെക്കേ അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമാണ്. വളരെ പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് അർജന്റീന. ഇവിടുത്തുകാരുടെ ഔദ്യോഗിക ഭാഷ സ്പാനിഷ് ആണ്. എങ്കിലും ഇവിടെയുള്ളവർ ഇംഗ്ലീഷ് , ഇറ്റാലിയൻ , ജർമ്മൻ , അറബിക് തുടങ്ങിയ ഭാഷകളും സംസാരിക്കുന്നുണ്ട്. കൂടുതലും ക്രിസ്തുമത വിശ്വാസികളാണ് അർജന്റീനക്കാർ. ബ്യൂണസ് ഐറിസ് ആണ് അർജന്റീനയുടെ തലസ്ഥാനം. 28 ലക്ഷമാണ് അര്ജന്റീനയുടെ ജനസംഖ്യ. 90%ത്തിലധികവും യൂറോപ്യൻസ് ആണ് ഇവിടെയുള്ളത്. 40 വർഷത്തോളം സ്പെയിനിന്റെ കോളനി ആയിരുന്നു അർജന്റീന. 1816 ലാണ് ഈ രാജ്യം സ്വതന്ത്രമാകുന്നത്.
രാഷ്ട്രീയമായി വളരെ അസ്ഥിരമാ അർജന്റീന കുടിയേറ്റക്കാരുടെ രാജ്യമായാണ് കണക്കാക്കുന്നത്. ഇവിടെ സ്ഥിരതാമസമാക്കിയവരിൽ ഭൂരിഭാഗവും സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നും കുടിയേറിയ വരാണ്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നാടാണ് അർജന്റീന. അതുകൊണ്ടുതന്നെ ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി പേർ ഇങ്ങോട്ടേക്ക് കുടിയേറി താമസിക്കുന്നു.100% സാക്ഷരതയാണ് അർജന്റീനയുടെ മറ്റൊരു പ്രത്യേകത. ഇവിടെ പൊതു വിദ്യാഭ്യാസം സൗജന്യമാണ്.
അർജന്റീനയിൽ ഏറ്റവും പ്രചാരമുള്ള കായികയിനമാണ് ഫുട്ബോൾ. കുട്ടികൾ തൊട്ട് പ്രായമുള്ളവർ വരെ എല്ലാവരും ഇവിടെ ഫുട്ബോൾ കളിക്കുന്നു. ഫുട്ബോൾ അർജന്റീനക്കാർക്ക് ഏറ്റവും വലിയ ലഹരിയാണ്. വീടിന് പുറത്തുള്ള തെരുവുകളിൽ ഫുട്ബോളുമായി എപ്പോഴും കുട്ടികളെയും മുതിർന്നവരെയും കാണാം.
അർജന്റീനക്കാർ ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം വിശ്രമിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ഉച്ചക്ക് ശേഷം ഇവിടെ മാർക്കറ്റുകളും സ്കൂളുകളും ഓഫീസുകളും അടഞ്ഞു കിടക്കുന്നു. വിദ്യാഭ്യാസം , കുടുംബം വ്യക്തിബന്ധങ്ങൾ എന്നിവ ഇവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. സൗഹൃദത്തെ വളരെയധികം ബഹുമാനിക്കുകയും മുതിർന്നവരോട് ആദരവോടെ പെരുമാറുകയും ചെയ്യുക എന്നത് തങ്ങളുടെ കടമയായി കരുതുന്ന ജനസമൂഹമാണ് അർജന്റീനക്കാർ.