ആഴ്ചയിൽ അഞ്ചു തവണ ബസ്സിന്റെ ടയർ പഞ്ചറാകും; പലകയിൽ ആണിതറച്ചുള്ള പഞ്ചര്‍; ഒടുവില്‍  നിവൃത്തിയില്ലാതെ പരാതിയുമായി കെഎസ്ആർടിസി ജീവനക്കാർ

ആഴ്ചയിൽ അഞ്ചു തവണ ബസിന് ടയർ പഞ്ചറാവുക, അതും  വെറും പഞ്ചർ അല്ല,  പലകയിൽ ആണി തറച്ചുള്ള പഞ്ചര്‍. ആറ്റുകാലിൽ പ്രത്യേക സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ്സിലാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഈ ദുരവസ്ഥ. അസഭ്യവർഷം കേട്ടു ജീവനക്കാർ മടുത്തു. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് തന്നെയുള്ള ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇതിന് പിന്നിൽ എന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ഇതോടെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ജീവനക്കാർ.

ksrtc wheel puncture 1
ആഴ്ചയിൽ അഞ്ചു തവണ ബസ്സിന്റെ ടയർ പഞ്ചറാകും; പലകയിൽ ആണിതറച്ചുള്ള പഞ്ചര്‍; ഒടുവില്‍  നിവൃത്തിയില്ലാതെ പരാതിയുമായി കെഎസ്ആർടിസി ജീവനക്കാർ 1

 ശ്രീപത്മനാഭ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന ബസ്സിന്റെ ജീവനക്കാരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഒരാഴ്ചയിൽ അഞ്ചു തവണ ഇത്തരത്തിൽ സംഭവിച്ചു. പലകയിൽ ആണി തറച്ചാണ് ടയർ പഞ്ചറാകുന്നത്. പലപ്പോഴും ബസ് സര്‍വീസ്  ഉള്ളതുകൊണ്ട് ഓട്ടോറിക്ഷയ്ക്ക് ഓട്ടം കിട്ടുന്നില്ല എന്ന് പറഞ്ഞു ഇവർ ബസ് ജീവനക്കാര്‍ക്ക് നേരെ അസഭ്യ വർഷം നടത്തുന്നതും പതിവാണ്. ബസ് ജീവനക്കാർ അയ്യപ്പഭക്തരെ ബസ്സിലേക്ക് വിളിച്ചു കയറ്റുന്നതും ഓട്ടോറിക്ഷ തൊഴിലാളികളെ ചൊടിപ്പിക്കുന്നു.

കിഴക്കേ കോട്ടയിൽ നിന്നും പുറപ്പെടുന്ന ബസ് രണ്ടുമണിയോടെയാണ് ആറ്റുകാൽ ക്ഷേത്ര പരിസരത്ത് എത്തുന്നത്. മണ്ഡലകാലമായതുകൊണ്ട് തന്നെ ഇതര സംസ്ഥാനത്തു നിന്നുമുള്ള അയ്യപ്പഭക്തരെ പ്രതീക്ഷിച്ചാണ് ഈ സർവീസ് നടത്തുന്നത്. ഭാഷ അറിയാത്ത ഭക്തര്‍ക്ക് കൂടി മനസ്സിലാക്കാൻ പാകത്തിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള സർവീസ് ആണെന്ന് വിളിച്ചു പറയണമെന്ന പ്രത്യേക നിർദ്ദേശവും സ്റ്റാൻഡിൽ നിന്ന് ജീവനക്കാർക്ക് ലഭിച്ചിട്ടുണ്ട്. ബസ് സർവീസ് ഉള്ളതുകൊണ്ട് തന്നെ പല ഭക്തന്മാരും ഓട്ടോയെക്കാൾ കൂടുതൽ ആശ്രയിക്കുന്നത് ഇതിനെയാണ്. ഇത്തരത്തിൽ 15 സർവീസുകളാണ് പ്രതിദിനം ഏർപ്പെടുത്തിയിട്ടുള്ളത്. 8000 രൂപ ആണ് ശരാശരി വരുമാനം.

ഈ സംഭവത്തിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ ഫോർട്ട് പോലീസിന് സിറ്റി അസിസ്റ്റൻസ് ട്രാൻസ്പോർട്ട് ഓഫീസർ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button