ചൈനയുടെ നട്ടെല്ലൊടിച്ച് കോവിഡ്; കോടിക്കണക്കിനാളുകള്‍ വൈറസിന്റെ പിടിയിൽ; കിടക്കകൾ കിട്ടാനില്ല; മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു; വീണ്ടും കോവിഡ് ഭീതിയിൽ
കൊറോണ വീണ്ടും ചൈനയിൽ ഭീതി സൃഷ്ടിക്കുന്നു എന്ന വാർത്തയാണ് സമീപ ദിവസങ്ങളിൽ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി. സീറോ കോവിഡ് നയം പിൻവലിച്ചതിനു ശേഷം ചൈന കാണുന്നത് ഭീതി ജനിപ്പിക്കുന്ന കോവിഡിന്റെ സംഹാരതാണ്ഡവമാണ്. ലഭിക്കുന്ന കണക്കുകളെ വിശ്വസിക്കാമെങ്കിൽ 20 ലക്ഷത്തിലധികം പേർ കൊറോണ ബാധിച്ചു മരണപ്പെട്ടേക്കാം. അധികം വൈകാതെ 23 കോടിയിലധികം ആളുകളിലേക്ക് ഇത് ബാധിക്കുകയും ചെയ്യാം. തിങ്കളാഴ്ച മാത്രം 5237 മരണങ്ങളാണ് ചൈന സ്ഥിരീകരിച്ചത്. അനൗദ്യോഗികമായ കണക്ക് ഇതിലും എത്രയോ മുകളിലാണ്.
ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. രോഗം അതിവേഗം പടരുന്നതിനാൽ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ പോലും ലഭ്യമല്ല. ആശുപത്രിയിൽ രോഗികളുടെ നീണ്ടനിര ദൃശ്യമാണ്. ചൈനയിൽ കോവിഡ് പടർന്നുപിടിച്ചതോടെ ജലദോഷത്തിനും പനിക്കുള്ള മരുന്നുകൾക്ക് വലിയ ദൗർലഭ്യമാണ് നേരിടുന്നത്. ആശുപത്രിയിൽ കിടക്കുകളുടെ കുറവും മരുന്ന് ക്ഷാമവും നേരിടുന്നുണ്ട്.
ചൈനയുടെ തെരുവകൾ നിശബ്ദമാണ്. അടിയന്തര സർവീസുകൾ ഒഴികെ റോഡുകളിൽ വാഹനങ്ങൾ കുറവാണ്. ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ പോലും ഭയക്കുന്നു. ഏറ്റവും പുതിയ വകഭേദമായ ബി എ 5.2 ബി എഫ് 7 തുടങ്ങിയ വേരിയന്റുകളാണ് ഇപ്പോൾ പടർന്നു പിടിക്കുന്നത്. എന്തു ചെയ്യണമെന്നറിയാതെ സർക്കാർ സംവിധാനങ്ങൾ പകച്ചു നിൽക്കുകയാണ്. ചൈനയുടെ സാമ്പത്തിക സ്ഥിതിയെ തന്നെ പുതിയ തരംഗം തകർത്തു കളഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗികമായി ചൈന ഇതിനൊന്നും സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും ചൈനയുടെ സമ്പത്ത് വ്യവസ്ഥയിൽ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് അന്തർദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.