ഇന്ത്യയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുമോ; വിദഗ്ധർ പറയുന്നത് ഇങ്ങനെ

കോവിഡിന്റെ ഏറ്റവും പുതിയ തരംഗം ആരംഭിച്ചതോടെ ഭീതിയിലാണ് ലോക രാജ്യങ്ങൾ എല്ലാം തന്നെ . ജനിതകമായി വ്യതിയാനം സംഭവിച്ച പല വകഭേദങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.  ചൈന , അമേരിക്ക തുടങ്ങിയ പല ലോക രാജ്യങ്ങളിലും കോവിഡ്  കേസുകൾ വർദ്ധിച്ചതോടെ ഇന്ത്യയും കടുത്ത ജാഗ്രതയിലാണ്.

lockdown 1
ഇന്ത്യയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുമോ; വിദഗ്ധർ പറയുന്നത് ഇങ്ങനെ 1

മാസ്ക് ധരിക്കുക,  സാനിറ്റൈസർ ഉപയോഗിക്കുക , എന്നു തുടങ്ങി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും  പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ എല്ലാവരും മുൻ കരുതൽ ഡോസ് എടുക്കണമെന്നും അദ്ദേഹം അറിയിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ അദ്ദേഹം യോഗം വിളിച്ച് ചേര്‍ത്തിരുന്നു. 

 നിലവിലെ സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത മതിയെന്നും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂനൈസെഷന്റെ കോവിഡ് 19 വർക്കിംഗ് ഗ്രൂപ്പ് തലവനായ എൻ കെ ആറോറ അറിയിച്ചു. ആശങ്ക വേണ്ടന്നും കരുതല്‍ മതിയെന്നും അദ്ദേഹം അറിയിച്ചു.  

 ജനസംഖ്യയുടെ 95 ശതമാനവും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ലോക്ക് ഡൗൺ നടപ്പിലാക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല. ചൈനയിൽ ഉള്ളവരെക്കാൾ ശക്തമായ പ്രതിരോധശേഷി ഊള്ളവരാണ് ഇന്ത്യക്കാർ. ഇന്ത്യയിലെ ജനങ്ങൾക്ക് ഹൈബ്രിഡ് പ്രതിരോധശേഷിയുണ്ട്. സ്വാഭാവിക കോവിഡ് അണുബാധ ജനസംഖ്യയുടെ 90 ശതമാനത്തിൽ അധികവും ബാധിച്ചിട്ടുണ്ട്. ഐ എം എ ഡോക്ടറായ അനിൽ ഗോയൽ അറിയിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് ഫലപ്രദമായ വാക്സിനുകളാണ് എടുത്തത്,  അതുകൊണ്ടുതന്നെ സ്വാഭാവികമായ രോഗപ്രതിരോധശേഷി രാജ്യത്തെ ജനങ്ങള്‍ക്കുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button