ഏഴുമാസം ഗർഭിണി ആയിരുന്നപ്പോഴാണ് അവർ ലോകകപ്പിലെ വോളണ്ടിയർ ആകുന്നത്; ഇതിനിടെ പ്രസവം; വീണ്ടും ജോലിയിലേക്ക് മടക്കം; ഈ മലയാളി ലോകത്തിന്റെ കയ്യടിയേറ്റു വാങ്ങുകയാണ്
താനിയ എന്ന പാലക്കാട് സ്വദേശിനിക്ക് ലോകകപ്പ് തന്റെ സ്വപ്നങ്ങളുടെ പൂർണ്ണതയായിരുന്നു . ലോകകപ്പിലെ വാളണ്ടിയർ ആവുക എന്നത് എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. അതുകൊണ്ടുതന്നെ ലോക കപ്പില്‍ വാളണ്ടിയര്‍ ആയി ക്ഷണം ലഭിച്ചപ്പോൾ ഗർഭിണി ആയിരുന്നിട്ട് കൂടി അവൾ ഒരു മടിയും കൂടാതെ ആ ജോലിക്ക് കയറി.
എന്നാൽ ജോലി തുടരുന്നതിനിടെ ഇടയ്ക്ക് രക്ത സമ്മർദ്ദം അനുഭവപ്പെത്തതോടെ താനിയയ്ക്ക് ആശുപത്രിയിലേക്ക് മാറേണ്ടി വന്നു. ഡിസംബർ നാലിനാണ് താനിയ ഒരു കുട്ടിക്ക് ജന്മം നൽകുന്നത്. പ്രസവത്തിനു ശേഷം പതിനൊന്നാം തീയതി അവള്‍ വീണ്ടും ജോലിയിൽ തിരികെ പ്രവേശിച്ചു. ഏഴാമത്തെ മത്സരത്തിന് വോളണ്ടിയർ ആയി എത്തിയപ്പോൾ അധികൃതർ പോലും അമ്പരന്നു. തനിയയുടെ മാനേജർ ഇപ്പോഴും തന്നോട് സുഖക വിവരങ്ങൾ തിരക്കാറുണ്ട് എന്നും താനിയ പറയുന്നു. എല്ലാവരുടെയും ഭാഗത്തു നിന്നും വലിയ കരുതലാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിഐപി ഹോട്ടലിലായിരുന്നു ജോലി ലഭിച്ചത്. അതുകൊണ്ടു തന്നെ പ്രശസ്തരായ പലരെയും നേരില്‍ കാണാനും പരിചയപ്പെടാനും ഉള്ള അവസരം ലഭിച്ചുവെന്ന് താനിയ പറയുന്നു.
വിവിധ രാജ്യങ്ങളിൽ ഉള്ളവരുടെ ഒപ്പം ജോലി ചെയ്യാൻ കഴിഞ്ഞു. ആശുപത്രിയിൽ കിടക്കുമ്പോഴും തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനെ കുറിച്ച് ആയിരുന്നു താനികയുടെ ചിന്ത മുഴുവന്‍ . ഫിഫയും ഖത്തറും ചേർന്നു നൽകിയ പിന്തുണയും നിരവധി പേരുടെ അഭിനന്ദനങ്ങളും ഇപ്പോഴും താനിയ എന്ന ഈ പാലക്കാട്ട് കാരിയെ തേടി എത്താറുണ്ട്. സമൂഹ മാധ്യമത്തിലൂടെയും മറ്റും നിരവധി പേരാണ് താനിയയെ അഭിനന്ദിക്കുന്നത് .