സക്കീര്‍ നായിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ; പോസ്റ്റിനു താഴെ ക്രിസ്മസ് ആശംസ പ്രവാഹം
പ്രമുഖ ഇസ്ലാമിക മതപണ്ഡിതൻ സക്കീർ നായിക് സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഒരു പോസ്റ്റിനെതിരെ വിമർശനം രൂക്ഷമാകുന്നു. ക്രിസ്മസ് ആശംസകൾ നേരുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും അത് അനിസ്ലാമികം ആണെന്നും ഇസ്ലാം മത വിശ്വാസികൾ ആരും തന്നെ ക്രിസ്മസ് ആശംസകൾ നേരരുതെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്കുവെച്ചത്. ഇത് വലിയ വിവാദമായി മാറി.
നിരവധി പേരാണ് സക്കീർ നായിക്കിന്റെ ഈ പോസ്റ്റിനെതിരെ രംഗത്ത് വന്നത്. പലരും ഈ പോസ്റ്റിനു താഴെ ഹാപ്പി ക്രിസ്മസ് എന്ന ആശംസകൾ കമന്റ് ചെയ്തു. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ് മറ്റു മതക്കാരുടെ ആഘോഷങ്ങൾക്ക് ആശംസകൾ നേരുക എന്നത് ചൂണ്ടിക്കാട്ടിയാണ് നിരവധിപേർ സക്കീർ നായകന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തു. നിരവധി മലയാളികളാണ് സക്കീർ നായിക്കിന്റെ പോസ്റ്റിന് താഴെ ക്രിസ്മസ് ആശംസകളുമായി എത്തിയത്.
മുസ്ലിം അല്ലാത്തവരുടെ ആഘോഷങ്ങൾ ആഘോഷിക്കുകയോ അതിനു ആശംസ നേരിയുകയോ ചെയ്യുന്നത് ഇസ്ലാമിൽ അനുവദനീയമല്ല എന്നായിരുന്നു സക്കീർ നായി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. മറ്റെന്തെങ്കിലും ആഘോഷത്തിന്റെ ഭാഗമായി വിരുന്നു നൽകുകയോ സമ്മാനങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നത് മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും ഇദ്ദേഹം പോസ്റ്റിൽ കുറിച്ചു. സംഭവം വലിയ വിവാദമായി മാറി. ഫേസ്ബുക്കിൽ പങ്കു വച്ച കുറുപ്പ് സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയതോടെ സക്കീർ നായിക്കിനെ വിമർശിച്ച് നിരവധി പേർ അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ കമന്റ് രേഖപ്പെടുത്തി. ഒടുവിൽ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പക്ഷേ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച സമൂഹ മാധ്യമത്തില്‍ തുടരുകയാണ്.