നാരങ്ങയ്ക്ക് വേണ്ടി കലാപം; ഓറഞ്ചിന് വേണ്ടി കൂട്ടയടി; ചൈനയിൽ സ്ഥിതിഗതികൾ സങ്കീർണ്ണം; രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

ചൈനയിൽ കൊറോണ വ്യാപനം എല്ലാ നിയന്ത്രണങ്ങളും വിട്ട നിലയിലാണ് ഉള്ളത്. രോഗം പ്രതിദിനം കൂടുതല്‍ ആളുകളിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞു. ആയിരക്കണക്കിന് രോഗികൾ തടവുകാരെ പോലെ ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ്. മരണസംഖ്യ ക്രമാതീതമായി ഉയർന്നിരിക്കുന്നു. പൊതുജനങ്ങൾ സർക്കാർ മുന്നോട്ടു വച്ച നിയന്ത്രണങ്ങളെല്ലാം തകർത്തു  പൊതുനിരത്തില്‍ ഇറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊറോണയെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ നാരങ്ങയ്ക്ക് കഴിയും എന്ന ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തെ തുടർന്ന് ചൈനയിൽ നാരങ്ങയ്ക്ക് പൊന്നിൻ വിലയാണ്. ഓറഞ്ചും നാരങ്ങയും വാങ്ങാൻ വലിയ തിക്കും തിരക്കുമാണ്. കൊറോണക്കെതിരെ പ്രതിരോധശേഷി കൈവരിക്കാൻ നാരങ്ങിക്കു കഴിയും എന്ന വാർത്ത പുറത്തു വന്നതോടെ രാജ്യത്ത് നാരങ്ങയ്ക്ക് വലിയ തോതിലുള്ള ക്ഷാമം നേരിടുകയാണ്.

lemon
നാരങ്ങയ്ക്ക് വേണ്ടി കലാപം; ഓറഞ്ചിന് വേണ്ടി കൂട്ടയടി; ചൈനയിൽ സ്ഥിതിഗതികൾ സങ്കീർണ്ണം; രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി 1

നാരങ്ങ ലഭിക്കാത്ത പക്ഷം ഓറഞ്ച് വാങ്ങാനും ആളുകൾ തിരക്ക് കൂട്ടുന്നു. നാരങ്ങ വാങ്ങുന്നത് വേണ്ടി ആളുകൾ അക്രമാശക്തരാവുകയും തെരുവുകളിൽ കലാപങ്ങൾക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

 കഴിഞ്ഞ ദിവസം മാത്രം ചൈനയിൽ മൂന്ന് കോടിയിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് തന്നെ ലോകത്ത് ആദ്യമാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ചൈനയിലെ ജനസംഖ്യയുടെ 18% പേരും കോവിഡ് ബാധിതരായി കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ ലക്ഷക്കണക്കിന് പേരുടെ ശരീരത്തിൽ വൈറസ് സ്ഥിരീകരിക്കും എന്ന് ആരോഗ്യ വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. മരണസംഖ്യ ഇനിയും ക്രമാതീതമായി ഉയരും എന്നാണ് ലഭിക്കുന്ന വിവരം. കൊറോണ വൈറസിനെ കണ്ടെത്തി മൂന്നു വർഷത്തിനു ശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. ചൈനയുടെ ആരോഗ്യ രംഗം തകിടം മറിഞ്ഞു. നിയമ സംവിധാനങ്ങൾ നോക്കുകുത്തികളായി. കലാപ സമാനമായ സാഹചര്യമാണ് ഓരോ പ്രവിശ്യയിലും നിലനിൽക്കുന്നത്. എന്ത് ചെയ്യണം എന്നറിയാത്ത സ്ഥിതിയിലാണ് ഗവൺമെന്റ്. രാജ്യം മുഴുവൻ വാക്സിനേഷൻ പൂർത്തിയാക്കുക എന്നത് മാത്രമാണ് ഒരേ ഒരു പോംവഴി. അതിനായുള്ള ശ്രമത്തിലാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button