300 വർഷം പഴക്കമുള്ള കോടികൾ വിലമതിക്കുന്ന ഹനുമാൻ വിഗ്രഹം മോഷ്ടിച്ചത് നീലകണ്ഠനും മണികണ്ഠനും ചേര്‍ന്ന്; വർഷങ്ങൾക്കു ശേഷം പോലീസ് മോഷണത്തിന്റെ ചുരുളഴിച്ചതിങ്ങനെ
മൂന്നു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു മോഷണത്തിലെ പ്രതികളെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടി. തഞ്ചാവൂർ കുംഭകോണം പട്ടീശ്വരത്തെ തേനുപുരിശ്വര ക്ഷേത്രത്തിൽ നിന്ന് ഹനുമാൻ വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതികളെയാണ് പോലീസ് രണ്ടു വര്‍ഷത്തിന് ശേഷം പിടികൂടിയത്. മണികണ്ഠൻ, നീലകണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. മോഷണ മുതൽ ഇവരിൽ ഒരാളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
10 കിലോ തൂക്കവും 29 സെന്റിമീറ്റർ ഉയരവും 23 സെന്റീമീറ്റർ വീതിയുമുള്ള ഹനുമാൻ വിഗ്രഹം 2019 ഒക്ടോബർ 20നാണ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു എങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ 2020ൽ കേസ് സിഐഡീക്ക് കൈമാറി. എങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഡീ ഐ ജീയുടെ പ്രത്യേക നിർദ്ദേശമനുസരിച്ച് കേസ് അന്വേഷണത്തിന് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ 2019 മുതലുള്ള സി സി ടിവീ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്ന് രണ്ടു പേരുടെ നീക്കങ്ങളിൽ അവർക്ക് സംശയം തോന്നി. ഇവരുടെ ചിത്രം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഒടുവിൽ ഡിസംബർ 22ന് നീലകണ്ഠനെ കുംഭകോണത്തെ ബൈപ്പാസിൽ വച്ച് പോലീസ് പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ജയിലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തന്റെ ഒപ്പം ഉണ്ടായിരുന്നത് മണികണ്ഠൻ ആയിരുന്നു എന്നും ഇയാൾ പോലീസിൽ മൊഴി നൽകി. വെള്ളിയാഴ്ചയോടെ മണികണ്ഠനും പോലീസ് പിടിയിലായി.
നീലകണ്ഠന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ട വിഗ്രഹം കണ്ടെത്തി. ഈ വിഗ്രഹത്തിന് മുന്നൂറിലധികം വർഷം പഴക്കമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ വളരെ അമൂല്യമായ ഈ വിഗ്രഹം വിദേശത്തേക്ക് കടത്തി കൂടുതൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ കവർച്ച നടത്തിയത്.