കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്നില്ല; നിരാശ ബാധിച്ച സോഫ്റ്റ്‌വെയർ എൻജിനീയർ  ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

 കുട്ടിയെ മുലയൂട്ടാൻ കഴിയുന്നില്ല എന്ന നിരാശയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി ഫ്ലാറ്റിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കരിസ്മാ സിംഗ് ആണ് ആത്മഹത്യ ചെയ്തത്.

women suiside 1
കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്നില്ല; നിരാശ ബാധിച്ച സോഫ്റ്റ്‌വെയർ എൻജിനീയർ  ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു 1

 കുഞ്ഞു ജനിച്ചതിനു ശേഷം കുട്ടിയെ വേണ്ട രീതിയിൽ പരിചരിക്കാൻ കഴിയുന്നില്ല എന്ന ചിന്തയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

 കരിഷ്മ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. 2011 ലാണ് ഇവർ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ഭർത്താവുമായി ഇവർ കാനഡയിലേക്ക് പോയി. പിന്നീട് കുറെ വർഷങ്ങൾ ഇവർ കാനഡയിലാണ് താമസിച്ചിരുന്നത്. 2002ലാണ് ഇവർക്ക് ഒരു കുട്ടി ജനിക്കുന്നത്.  ചില ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കുട്ടിയെ മുലയൂട്ടാൻ ഇവർക്ക് കഴിഞ്ഞില്ല. ഇത് വലിയ വിഷാദത്തിലേക്ക് ഇവരെ നയിച്ചു. കാനഡയിൽ വച്ച് രണ്ട് തവണ ഇവർ ആത്മഹത്യക്ക് ശ്രമിച്ചു എങ്കിലും ഭർത്താവിന്റെ സമയോചിതമായ ഇടപെടൽ മൂലം ജീവൻ രക്ഷിക്കുകയായിരുന്നു. തുടർന്ന് കരിഷ്മയെ നിരവധി തവണ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൂടുതൽ നല്ല ചികിത്സ നൽകുന്നതിനുവേണ്ടി കരിഷ്മയെ നാട്ടിലെത്തിച്ചു. കരിഷ്മ ചെന്നൈ സ്വദേശി ആണെങ്കിലും കുടുംബം കഴിയുന്നത് ബാംഗ്ലൂരിലാണ്. ബാംഗ്ലൂരിലെത്തിയിട്ടും നിരവധി തവണ ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ മറ്റുള്ളവർ കണ്ടതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

സംഭവദിവസം രാവിലെ 11 മണിക്ക് ഫ്ലാറ്റിന് മുകളിൽ മുടി ഉണക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് കരിഷ്മ പുറത്തിറങ്ങിയത്. ഏറെ സമയം കഴിഞ്ഞിട്ടും ഇവർ ഫ്ലാറ്റിലേക്ക് തിരികെ വരാത്തതിനെത്തുടര്‍ന്നു മുകളിൽ ചെന്ന് നോക്കിയപ്പോഴാണ് താഴേക്ക് ചാടിയ വിവരം ബന്ധുക്കൾ അറിയുന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button