ഡോക്ടറുടെ ചികിത്സയിലെ  പിഴവ്; യുവാവിന്‍റെ  ലിംഗം മുറിച്ചുമാറ്റി; 54 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവിട്ടു കോടതി

 ഡോക്ടർമാരുടെ ചികിത്സ മൂലം രോഗികളുടെ ജീവൻ വരെ നഷ്ടപ്പെടുന്ന
 നിരവധി സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഡോക്ടറുടെ ചികിത്സയില്‍ വന്ന പിഴവ് മൂലം ലിംഗം മുറിച്ചു മാറ്റേണ്ടി വന്ന ഒരു യുവാവിനു 54 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് ഫ്രാൻസിലെ കോടതി. 30 വയസ്സ് പ്രായമുള്ളപ്പോഴാണ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായി യുവാവിന്റെ ലിംഗത്തിൽ കാൻസർ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ലിംഗത്തിൽ ഉണ്ടായിരുന്ന മുഴ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയക്കിടെ ഒരു പിഴവ് സംഭവിച്ചു. ഇതുമൂലം ക്യാൻസർ ലിംഗം ആകെ പടരുന്ന സ്ഥിതിവിശേഷം ഉണ്ടായി. അസഹ്യമായ വേദനയും അണുബാധയും  പതിവായതോടെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാസ്ത്രക്രീയയ്ക്ക് ശേഷം വേദന അസഹ്യമായതോടെ ഇദ്ദേഹം സ്വയം തന്റെ ലിംഗം മുറിച്ചുമാറ്റാൻ പോലും ശ്രമിച്ചു  എങ്കിലും ഭാര്യ ഇടപെട്ടാണ് അത് തടഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

medical negligance 1
ഡോക്ടറുടെ ചികിത്സയിലെ  പിഴവ്; യുവാവിന്‍റെ  ലിംഗം മുറിച്ചുമാറ്റി; 54 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവിട്ടു കോടതി 1

തുടർന്ന് വീണ്ടും ചികിത്സ സഹായം തേടിയപ്പോഴേക്കും ഏറെക്കുറെ വൈകിയിരുന്നു. ചികിത്സയില്‍ വന്ന പിഴവാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് പിന്നീട് കണ്ടെത്തി.  ലിംഗം പൂര്‍ണമായും മുറിച്ചു മാറ്റിയെ മതിയാകൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. ഒടുവില്‍ അതേ ആശുപത്രിയിൽ വച്ച് തന്നെ യുവാവിന്റെ ലിംഗം മുറിച്ചു മാറ്റി. ഒന്നുകിൽ ലിംഗം മുറിച്ചു മാറ്റുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാക്കുക എന്നതായിരുന്നു ഏക പ്രതിവിധി. ഈ ശസ്ത്രക്രിയ നടത്തിയതിനു ശേഷം ലിംഗത്തിന്റെ അതേ സ്ഥാനത്ത് കൃത്രിമമായ ഒരു അവയവം വച്ചു പിടിപ്പിക്കുകയും ചെയ്തു.  തനിക്ക് ഈ ഗതി വരാൻ കാരണം ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള പിഴവാണ് എന്ന് ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിച്ചു. സംഭവം വിശദമായി പരിശോധിച്ച കോടതി യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button