ഹിന്ദു ദൈവങ്ങൾ അക്രമാസക്തരാണ്; മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ സ്വാഭാവികമാണ്; അത് ന്യായീകരിക്കാവുന്ന കാര്യമാണ് ; വിവാദ പരാമർശവുമായി സ്വയം പ്രഖ്യാപിത ആത്മീയ നേതാവ്
ഏറെ കുപ്രസ്സിദ്ധി നേടിയ വ്യക്തിയാണ് കാളി ചരൺ മഹാരാജാവ്. ഇയാൾ ഒരു സ്വയം പ്രഖ്യാപിത ആത്മീയ നേതാവാണ്. പലപ്പോഴും ഇയാളുടെ പല പ്രസ്താവനകളും വന്‍ വിവാദമായി മാറാറുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഇദ്ദേഹം നടത്തിയ ഒരു പ്രസ്താവന വലിയ വിമർശനത്തിന് കാരണമായി. ഹിന്ദു ദൈവങ്ങളും അതുപോലെതന്നെ ഹിന്ദുക്കളുടെ ദേവതകളും എല്ലാം അക്രമത്തില്‍ തല്‍പ്പരരാണെന്നും നാടിനു വേണ്ടിയും മതത്തിനു വേണ്ടിയും ഉള്ള കൊലപാതകങ്ങൾ ന്യായീകരിക്കാവുന്ന കാര്യങ്ങളാണെന്നും മഹാരാഷ്ട്രയിൽ വച്ച് നടന്ന ഒരു പൊതു പരിപാടിയിൽ സംസാരിക്കവേ ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദുക്കളായ ദൈവങ്ങളും ദേവതകളും ആ മത വിഭാഗത്തിന് വേണ്ടി പോരാടി . അതുകൊണ്ടാണ് അവരെ എല്ലാവരും ആരാധിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. നേരത്തെയും ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം . മുൻപൊരിക്കൽ മഹാത്മാഗാന്ധിയെ കുറിച്ച് മോശമായ പരാമർശം നടത്തിയതിന് ഇയാളെ പോലീസ് പിടികൂടിയിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു . മതത്തെ സംരക്ഷിക്കുന്നതിന് അതി ശക്തനായ ഒരു ഹിന്ദു നേതാവിനെ എല്ലാവരും കൂടി തെരഞ്ഞെടുക്കണമെന്ന് ഇയാൾ അന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇയാളുടെ ഇത്തരത്തിലുള്ള വർഗീയമായ പ്രസ്താവനകളെ അന്ന് തന്നെ പൊതുസമൂഹം രൂക്ഷമായി വിമർശിക്കുകയുണ്ടായി.
കാളീ ചരണ്‍ ഒരു സ്വയം പ്രഖ്യാപിത ആത്മീയ നേതാവാണ് . നന്നേ ചെറുപ്പത്തിൽ തന്നെ മത കാര്യങ്ങളിൽ ആകൃഷ്ടനാവുകയും മതഗ്രന്ഥങ്ങൾ പഠിക്കുകയും ചെയ്ത ഇയാൾ അത്യന്തം വിദ്വേഷപരമായ പ്രസ്താവനകൾ നടത്തുന്നതിൽ കുപ്രസിദ്ധി നേടിയിട്ടുണ്ട്.