എല്ലാ ഹിന്ദുക്കളും കത്തികള്‍  മൂർച്ച കൂട്ടി വയ്ക്കണം; മുസ്ലീങ്ങള്‍ക്ക് ലവ് ജിഹാദിന്റെ പാരമ്പര്യമുണ്ട്; വീണ്ടും കലാപ ആഹ്വാനവുമായി പ്രഗ്യാ സിംഗ് താക്കൂർ

 വീണ്ടും വിദ്വേഷകരമായ പരാമർശവുമായി ബിജെപി എംപിയായ പ്രഗ്യാ സിംഗ് താക്കൂർ രംഗത്ത് . തൃണമൂൽ കോൺഗ്രസ് നേതാവാണ് ഇതുമായി ബന്ധപ്പെട്ട പരാതി പോലീസിന് നൽകിയത് . എന്നാൽ പോലീസ് ഇതുവരെ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. തീർത്തും അപമാനകരമായ ഒരു പ്രസ്താവനയാണ് എംപിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പരാതിക്കാരൻ പറയുന്നു.

Pragya Thakur
എല്ലാ ഹിന്ദുക്കളും കത്തികള്‍  മൂർച്ച കൂട്ടി വയ്ക്കണം; മുസ്ലീങ്ങള്‍ക്ക് ലവ് ജിഹാദിന്റെ പാരമ്പര്യമുണ്ട്; വീണ്ടും കലാപ ആഹ്വാനവുമായി പ്രഗ്യാ സിംഗ് താക്കൂർ 1

ലൗ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി  നൽകണം . ഹിന്ദുക്കൾ തങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കുക. അവരെ ശരിയായ മൂല്യങ്ങൾ പറഞ്ഞു പഠിപ്പിക്കുക. എല്ലാവരും തങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കണം. കത്തികളും മറ്റും മൂർച്ച കൂട്ടി വെക്കണം എന്നും പ്രഖ്യാ സിംഗ് ആഹ്വാനം ചെയ്തു.

ഹിന്ദുക്കൾക്ക് അവരുടെ അഭിമാനത്തിന് നേരെ ഉണ്ടാകുന്ന ആക്രമണത്തെ പ്രതിരോധിക്കാൻ എല്ലാ വിധ അവകാശവുമുണ്ട്. സ്വയം രക്ഷിക്കാൻ അവകാശമുള്ളവരാണ് എല്ലാ ഹിന്ദുക്കളും. മുസ്ലിങ്ങൾക്ക് ലൗ ജിഹാദിന്റെ പാരമ്പര്യമുണ്ട് . വേറെ ഒന്നും ചെയ്തില്ലെങ്കിലും അവർ ലവ് ജിഹാദ് നടത്തുന്നു എന്നും ഇവർ ആരോപിച്ചു.

എം പീ  നടത്തിയത് അത്യന്ത്യം നിന്ദ്യവും വിദ്വേഷവരവുമായ പ്രസ്താവനയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വർഗീയപരമായ പ്രസ്ഥാനങ്ങൾ നടത്തി കലാപത്തിന് പ്രേരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത് എന്ന് മറ്റൊരു കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. ഒരു പാർലമെന്റ് അംഗം ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് അപലപനീയമാണ്. ഇത് ഒരു കാരണവശാലും അനുവദിക്കാന്‍  പാടുള്ളതല്ല. ഇവർക്കെതിരെ അടിയന്തരമായി പോലീസ് കേസെടുക്കണമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് ജയറാം രമേശ് ആശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button