നടി ലൗ ജിഹാദിന്റെ ഇര; മരണം അസാധാരണം; അമ്മാവൻ
നടി തുനിഷ ശർമയുടേത് സാധാരണ മരണമല്ലെന്നും അവർ ലൗ ജിഹാദിന്റെ ഇരയാണെന്നും നടിയുടെ അമ്മാവൻ പവൻ ശർമ അഭിപ്രായപ്പെട്ടു. ലൗ ജിഹാദിനെ തുടർന്നാണ് തുനിഷ ആത്മഹത്യ ചെയ്തത് എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഈ കേസ് വിശദമായി അന്വേഷിച്ചാൽ അത് തെളിയും . ഇതുവരെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.
നിലവില്‍ ഇത് കേവലം ഒരു ആത്മഹത്യ മാത്രമാണെന്ന് പോലീസ് പറയുന്നത് ഒരു കരണവശാലും വിശ്വസിക്കാൻ കഴിയില്ല. പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ കൃത്യമായ ഒരു അന്വേഷണംനടന്നിട്ടില്ല. പിന്നെ എങ്ങനെ ആണ് അവർക്ക് ഇത് ഒരു ആത്മഹത്യ ആണെന്ന മുൻവിധി നടത്താൻ കഴിയും എന്നു അദ്ദേഹം ചോദിക്കുന്നു. നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ അത്തരം ഒരു അഭിപ്രായം പറയാൻ കഴിയുകയുള്ളൂ. അവര്‍ ലൗ ജിഹാദിന്റെ ഇരയാണെന്നും ഇദ്ദേഹം പറഞ്ഞു. മാനസ്സികമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുക ആയിരുന്നു.
പോലീസ് ഇതുവരെ കുടുംബത്തോട് ഇതേക്കുറിച്ച് ഒന്നും തിരക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. നടിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ മൊഴി എടുത്തിട്ടില്ല. ഭര്‍ത്താവ് ആയ ശീസാസിന്‍റെ ബന്ധുക്കൾ ആരും തന്നെ സംസ്കാര ചടങ്ങിന് പങ്കെടുത്തില്ല. ഇത് സംശയം ജനിപ്പിക്കുന്നതാണ്. ഒളിച്ചു വയ്ക്കേണ്ടതായി എന്തോ ഉള്ളതുകൊണ്ടാണ് അവര്‍ ആരും തന്നെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.
അതേ സമയം നടിയുടെ ഭർത്താവ് ഷീസാനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതിനു ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു പറയുമെന്ന് അധികൃതര്‍ അറിയിച്ചു.