12 ഭാര്യമാർ 102 മക്കൾ 562 പേരക്കുട്ടികൾ; കുടുംബം ഇനി വലുതാക്കാൻ ഉദ്ദേശിക്കുന്നില്ലന്ന്‌ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥൻ

 67 കാരനായ മോസസ് ഹസഹയ ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനാണ് . അദ്ദേഹത്തിന് 12 ഭാര്യമാരും , 102 മക്കളും , 568 പേരക്കുട്ടികളുമാണ് ഇപ്പോള്‍ ഉള്ളത്. എന്നാൽ തന്റെ കുടുംബം ഇനി കൂടുതല്‍ വിസ്തൃതമാക്കാൻ താന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഇദ്ദേഹം പറയുന്നു . കുടുംബത്തിന്റെ ചെലവുകൾ സഹിക്കാവുന്നതിലും അപ്പുറമാണ്. കുടുംബം വലുതാകുന്നതനുസരിച്ച് തന്റെ വരുമാനത്തിൽ ഒരു വർദ്ധനവും  ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇനി തന്‍റെ കുടുംബം കൂടുതൽ വിപുലമാക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്ന് മോസസ് പറയുന്നു.

BIG FAMILY 2
12 ഭാര്യമാർ 102 മക്കൾ 562 പേരക്കുട്ടികൾ; കുടുംബം ഇനി വലുതാക്കാൻ ഉദ്ദേശിക്കുന്നില്ലന്ന്‌ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥൻ 1

 മോസസ് ഉഗാണ്ട സ്വദേശിയാണ് . ഉഗാണ്ടയിൽ ബഹുഭാര്യത്വം നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതാണ് . അതുകൊണ്ട് മോസസ് 12 സ്ത്രീകളിൽ വിവാഹം കഴിച്ചു. എന്നാല്‍ കുടുംബം വലുതാകുന്നതനുസരിച്ച് ഇദ്ദേഹത്തിന്റെ ജീവിതച്ചിലവും വർദ്ധിച്ചു. ഒടുവിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി . സാംബത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യ ചിലവിന് പോലും മോസസ് വല്ലാതെ വിഷമിച്ചു . ഇതോടെ   ഇദ്ദേഹം തന്‍റെ  ഭാര്യമാരോട് ഗർഭ നിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. മോസസിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെ രണ്ടു ഭാര്യമാർ അദ്ദേഹത്തെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇതാണ് കൂടുതല്‍ കരുതലെടുക്കാന്‍ മോസസിനെ പ്രേരിപ്പിച്ചത്. 

BIG FAMILY 1
12 ഭാര്യമാർ 102 മക്കൾ 562 പേരക്കുട്ടികൾ; കുടുംബം ഇനി വലുതാക്കാൻ ഉദ്ദേശിക്കുന്നില്ലന്ന്‌ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥൻ 2

മോസസിന്റെ ഭാര്യമാർ എല്ലാവരും ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഒരു ഭാര്യയ്ക്ക് മാത്രം 11 മക്കളുണ്ട്. മോസസിന്റെ ഏറ്റവും ഇളയ മകന് പ്രായം ആറു വയസ്സാണ്. പ്രായാധിക്യം ഉള്ളതുകൊണ്ട് തന്നെ വരുമാനം കണ്ടെത്താൻ കഠിനാധ്വാനം ചെയ്യാൻ ഇപ്പോഴത്തെ സ്ഥിതിയിൽ തനിക്ക് കഴിയുന്നില്ലെന്ന് മോസസ്  പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button