നടിയുടെ മരണത്തിൽ ദുരൂഹതയേറുന്നു; ഭർത്താവിന്റെ മൊഴിയിൽ പൊരുത്തക്കേട്; നടി മൂത്രമൊഴിക്കാൻ ഇറങ്ങിയ സ്ഥലത്ത് എങ്ങനെ കവർച്ചക്കാർ ഒളിച്ചു നിന്നു

 കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ജാർഖണ്ഡ് ചലച്ചിത്ര താരം ഇഷ ഇല്ല്യ  കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഈ സംഭവത്തിൽ ഇവരുടെ ഭർത്താവും സിനിമാ നിർമാതാവുമായ പ്രകാശ് കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേട് ഉണ്ടെന്ന് പോലീസ്. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്.

actressed killed 1
നടിയുടെ മരണത്തിൽ ദുരൂഹതയേറുന്നു; ഭർത്താവിന്റെ മൊഴിയിൽ പൊരുത്തക്കേട്; നടി മൂത്രമൊഴിക്കാൻ ഇറങ്ങിയ സ്ഥലത്ത് എങ്ങനെ കവർച്ചക്കാർ ഒളിച്ചു നിന്നു 1

 മൂന്നു വയസ്സുകാരിയായ മകളുടെ ഒപ്പം റാഞ്ചിയിൽ നിന്ന് കൊൽക്കത്തയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ രാവിലെയോടെയാണ് നടിക്കും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടാകുന്നത്. ഹൗറ ജില്ലയിൽ ദേശീയപാതയിൽ ഉള്ള പാലത്തിൽ വച്ച് പ്രകാശ്  കുമാർ വാഹനം നിർത്തി. അപ്പോൾ മൂന്നംഗ  സംഘം ഓടിവന്ന് ആക്രമിക്കുകയും വാഹനം കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭർത്താവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നടിക്ക് വെടി  ഏൽക്കുന്നത്. നടിയെയും കൊണ്ട് ഉടൻ തന്നെ ഭർത്താവ് ആശുപത്രിയിൽ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.

എന്നാല്‍ ഈ സംഭവുമായി ബന്ധപ്പെട്ടു നടിയുടെ ഭർത്താവ് നൽകിയ മൊഴിയിൽ പൊരുത്തക്കേട് ഉണ്ടെന്നു പോലീസ് പറയുന്നു. പാലത്തിൽ സമീപത്ത് മൂത്രമൊഴിക്കാൻ ഇറങ്ങിയെന്നാണ് പ്രകാശ് പോലീസിനോട് പറഞ്ഞത്. എന്നാൽ കാർ നിർത്തിയത് മൂത്രമൊഴിക്കാൻ സൗകര്യമുള്ള സ്ഥലത്തല്ല. മാത്രമല്ല  ഈ സ്ഥലത്ത് തന്നെ ആക്രികൾ കാത്തു നിന്നു എന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. ആക്രമികൾ ഇവരുടെ വാഹനം പിന്തുടർന്നതിന്റെ ഒരു സൂചനയും ലഭ്യമല്ല. ഈ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നിരവധി അസ്വാഭാവികമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.  എല്ലാ യാദൃശ്ചികതയും ഒരുമിച്ച് ചേർന്ന് ഒരു കുറ്റകൃത്യം നടന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല. ദേശീയ പാതയിൽ സ്ഥാപിച്ചിട്ടുള്ള സി സി ടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button