മനുഷ്യനെ ഒന്നാകെ വിഴുങ്ങാൻ അവൻ വരുന്നു; സോമ്പി വൈറസ്; ഇതുവരെ നടത്തിയ പ്രവചനങ്ങളൊന്നും തെറ്റിയിട്ടില്ലാത്ത അഥോസ് സലോമി പറയുന്നു

2023 പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. വരും വർഷം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് പല പ്രവചനകളും  ജ്യോതിഷ പണ്ഡിതന്മാർ നടത്തിക്കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് പ്രമുഖ ബ്രസീലിയൻ ജ്യോതിഷനായ അഥോസ് സലോമി നടത്തിയ പ്രവചനമാണ്. ഇതുവരെ നടത്തിയ എല്ലാ പ്രവചനങ്ങളും കൃത്യമാക്കിയ വ്യക്തിയാണ് സലോമി.

zombie Virus
മനുഷ്യനെ ഒന്നാകെ വിഴുങ്ങാൻ അവൻ വരുന്നു; സോമ്പി വൈറസ്; ഇതുവരെ നടത്തിയ പ്രവചനങ്ങളൊന്നും തെറ്റിയിട്ടില്ലാത്ത അഥോസ് സലോമി പറയുന്നു 1

ലോകകപ്പ് ഫൈനൽ അർജന്റീനയും ഫ്രാന്‍സും തമ്മിലായിരിക്കുമെന്ന് ഇദ്ദേഹം നേരത്തെ തന്നെ പ്രവചിച്ചിരുന്നു. മനുഷ്യൻ ഏറെ ഭയപ്പെടുന്ന ചില കാര്യങ്ങൾ 2023ൽ സംഭവിക്കും എന്നാണ് സലോമി ഇപ്പോള്‍ പറയുന്നത്. മനുഷ്യന്റെ പ്രതീക്ഷിക്കും ചിന്തക്കും അപ്പുറമുള്ള കാര്യങ്ങൾ ആയിരിക്കും 2023ൽ സംഭവിക്കാൻ പോവുക.

 കൊറോണയെ പോലും വെല്ലുന്ന ഒരു മഹാമാരി 2023 ഉണ്ടാകും എന്ന് അദ്ദേഹം പറയുന്നു. അതി ഭീകരനായ ഒരു വൈറസ് മനുഷ്യനെ കാത്തിരിക്കുകയാണ്. ഇത് ലോകത്തെ ആകമാനം നശിപ്പിക്കും.  ഇപ്പോൾ ഈ വൈറസ് നിലകൊള്ളുന്നത് അന്റാർട്ടിക്കയിലെ മഞ്ഞു പാളികൾക്കടിയിലാണെന്ന് സലോമി പറയുന്നു. ഇത് മനുഷ്യരാശിയെ തന്നെ ദുരന്തത്തിലേക്ക് തള്ളി വിട്ടേക്കാം.

 അടുത്തിടെ നടന്ന ചില പഠനങ്ങളിൽ മഞ്ഞിന്റെ അടിയിൽ അതീവ സങ്കീർണമായ വൈറസുകൾ ഗവേഷകർ കണ്ടെത്തിയിരുന്നു. 48,000 വർഷം പഴക്കമുള്ള സോംബി വൈറസും ഇവയുടെ കൂട്ടത്തില്‍ ഉണ്ട്. സലോമിയുടെ അഭിപ്രായത്തിൽ ഈ വൈറസ് ലോകമാകമാനം പടര്‍ന്ന് പിടിക്കും. ഈ വൈറസിനെതിരെ പോരാടുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. കാലാകാലങ്ങൾ മനുഷ്യൻ ഇതിനോട് പോരടിക്കേണ്ടതായി വരും. കൃത്യമായ പ്രതിരോധം മനുഷ്യന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ നിരവധി മരണങ്ങൾ സംഭവിക്കും. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരനായ വൈറസ് എന്നായിരിക്കും ഇത് അറിയപ്പെടുക എന്നും അദ്ദേഹം പ്രവചിക്കുന്നു.

അദ്ദേഹത്തിന്റെ മറ്റൊരു വചനം 2023 ൽ കോവിഡിനെ പൂർണമായും ഇല്ലാതാക്കുന്ന മരുന്ന് മനുഷ്യൻ കണ്ടെത്തും എന്നാണ്. കടലിലെ സസ്യങ്ങളിൽ നിന്നായിരിക്കും കോവിഡിനെ ചെറുക്കുന്ന രാസവസ്തു കണ്ടെത്തുക. 2023ൽ മനുഷ്യൻ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുമെന്നും ഇദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button