സ്വന്തം വീട് തല്ലിപ്പൊളിച്ചതിനു പിന്നിൽ സജ്നിയും ഫിറോസുമാണോ; സമീപവാസികൾക്ക് പറയാനുള്ളത്
കഴിഞ്ഞ ദിവസമാണ് വീട് കോൺട്രാക്ടർ തല്ലി തകർത്തു എന്ന ആരോപണവുമായി പ്രമുഖ റിയാലിറ്റി ഷോ താരങ്ങളായ സജ്നയും ഫിറോസും രംഗത്ത് വന്നത്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ ആണ് ഇരുവരുടെയും വീട് പണി പുരോഗമിക്കുന്നത്. ഈ വീടിന്റെ കോൺടക്ടര് മദ്യലഹരിയിൽ വന്നു വീട് അടിച്ചു തകർത്തു എന്നാണ് ഇരുവരും കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അറിയിച്ചത്. വീടിന്റെ താഴത്തെ നിലയിലുള്ള ജനലിന്റെ ചില്ലകളും ചെടിച്ചട്ടികളുമെല്ലാം തകർന്ന നിലയിലാണ്. കൂടുതൽ പണം കോൺട്രാക്ടര് തങ്ങളോട് ആവശ്യപ്പെട്ടുവന്ന് സജ്നയും ഫിറോസും പറയുന്നു. എന്നാൽ ഇരുവരുടെയും ആരോപണങ്ങൾ കോൺടക്ടര് നിഷേധിച്ചു. താനല്ല ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് സജ്നയും ഫിറോസും തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന തരത്തിൽ ആരോപണം ഉയർന്നു വന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് ഇരുവരുടെയും പുതിയ വീടിന് സമീപത്ത് താമസിക്കുന്ന നൗഷാദും അദ്ദേഹത്തിന്റെ ഭാര്യ ഷീജയും.
രാത്രി ഒമ്പതര മണി കഴിഞ്ഞ് തങ്ങൾ ബുള്ളറ്റിന്റെ ശബ്ദം കേട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്തോ വലിയ ശബ്ദം കേട്ടു. ആളിനെയും കണ്ടു. വീടിന്റെ താഴത്ത് നില മുഴുവൻ തല്ലി തകർത്തു, ഗ്ലാസ് എല്ലാം നിലത്തു വീണു കിടക്കുന്നത് കാണാനിടയായി. ഇത് ഫിറോസ് ഖാൻ ചെയ്തതല്ല. തങ്ങൾ വിളിച്ചു പറഞ്ഞതിന് ശേഷമാണ് സജ്നയും ഫിറോസും ഇവിടേക്ക് വരുന്നത്. കോൺട്രാക്ടർ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. വഴിയിൽ നിറയെ ചില്ലുകൾ ആയിരുന്നു. അയാളാണ് അടിച്ചു തകർത്തത്. ഒരു പണിയുമില്ലാത്ത ചിലരാണ് സജ്നയും ഫിറോസുമാണ് ഇത് അടിച്ചു പൊട്ടിച്ചത് എന്ന് പറയുന്നത്.
ഇത്രയും പണം മുടക്കി വെച്ച വീട് വച്ചിട്ട് അത് തല്ലി പൊട്ടിച്ചിട്ട് അവർക്ക് എന്ത് ലഭിക്കാനാണ്. വളരെ കഷ്ടപ്പെട്ടാണ് അവർ ഇത്രയും പണിതത്. ബാങ്കിൽ നിന്ന് ലോണെടുത്താണ് വീടിന്റെ പണി നടത്തുന്നത്. ഇതിന് പിന്നില് പ്രവർത്തിച്ചത് ആരായാലും അവർക്ക് നല്ല ശിക്ഷ ലഭിക്കണം. സജ്നയും ഫിറോസും പാവങ്ങളാണ്. അവർ അടിച്ചു പൊട്ടിച്ചു എന്ന് പറയുന്നത് പച്ചക്കള്ളം ആണെന്നും അയൽവാസി പറഞ്ഞു.